തൃശൂരിലെ തലോറിലാണ് ജനിച്ചത്. അറിയില്ല അച്ഛനുമമ്മയും എവിടെയാണെന്ന്. ഈ ചെറു പ്രായത്തിനുള്ളില്‍ വിനയ് താണ്ടിയത് ഒരു മനുഷ്യായുസോളം നീണ്ട കഠിന പാതകളാണ്. ഒറ്റ പാക്കറ്റ് ബ്രെഡും പച്ചവെള്ളവുമുണ്ടെങ്കില്‍ മൂന്നു ദിവസം തള്ളിനീക്കുന്ന വിനയ് എന്ന പയ്യനെ മാതൃഭൂമിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്. ഒരു പോലീസുകാരന്റെ എഫ് ബി പോസ്റ്റിനു പിന്നാലെയുള്ള അന്വേഷണം നടന്‍ മോഹല്‍ ലാലിന്റെ കരുതല്‍ വരെ കൊണ്ടെത്തിച്ചു. ഇന്ന് ഒരുപാട് നല്ല മനുഷ്യരുടെ കണ്ണിലുണ്ണിയാണ് വിനയ്. 

അനാഥത്വവും തെരുവുജീവിതവുമൊന്നും ഭാവിയിലേക്കുള്ള പ്രയത്‌നത്തിനോ പ്രതീക്ഷകള്‍ക്കോ തടസമല്ലെന്ന് തെളിയിക്കുകയാണ് വിനയ് തന്റെ ജീവിതത്തിലൂടെ