ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യമാണ് മലപ്പുറം പാങ്ങ് ചേണ്ടി സ്വദേശി നാസര്‍ മാനു. നിരവധി കുടുംബങ്ങള്‍ക്കാണ് നാസര്‍ മാനു ഭൂമിയും വീടുകളും നല്‍കിയിട്ടുള്ളത്. ഒട്ടേറേ രോഗികള്‍ക്ക് ചികിത്സ സഹായവും മരുന്നും ഉറപ്പുവരുത്തുന്നു. എണ്ണംപറയാന്‍ കഴിയാത്തത്ര ആളുകളാണ് ഈ പ്രവാസി വ്യവസായിയുടെ കരുണയില്‍ ജീവിതം തുടരുന്നത്... പക്ഷേ, പട്ടിണിയും ദുരിതവും നിറഞ്ഞ ഒരുകാലം നാസര്‍മാനുവിനുമുണ്ടായിരുന്നു. വിശപ്പിന്റെ വിലയും വീടില്ലാത്തവന്റെ പ്രയാസങ്ങളും ശരിക്കും അറിയുന്നതിനാലാണ് പാങ്ങിലെ മാനുക്ക ആരെയും കൈവിടാത്തത്.