ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്തയാളാണ് രാജപ്പന്‍. പരിമിതപ്പെട്ടുപോയ തന്റെ ചുറ്റുപാടില്‍നിന്നും ഇദ്ദേഹം കണ്ടെത്തിയ ഉപജീവന മാര്‍ഗമാണ് കായലില്‍ അടിയുന്ന കുപ്പികള്‍ പെറുക്കി വില്‍ക്കുക എന്നത്. നേരം പുലരുന്നതു മുതല്‍ രാത്രി വരെ കായലില്‍ കഴിയാന്‍ രാജപ്പന് ഭക്ഷണം പോലും വേണ്ട. കായല്‍ രാജപ്പന്റേതും രാജപ്പന്‍ കായലിന്റേതുമാകുന്നു.