ഒരു വര്‍ഷം മുമ്പ് അപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ടതാണ് മനുവിന്. പക്ഷേ, തോറ്റ് വീട്ടിലിരിക്കാന്‍ അവന്‍ തയ്യാറല്ല. അതിജീവനത്തിന്റെ പാതയില്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ് ഈ ഇരുപത്തൊന്നുകാരന്‍.