ദുരിതകാലമാണ് പെയ്തിറങ്ങുന്നത്. കോവിഡ് വിരുദ്ധപോരാട്ടത്തില്‍ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ് സമരനായകര്‍. കൂടിച്ചേരലുകളും ആഘോഷങ്ങളുമെല്ലാം വിദൂരതയിലാണ്. ഇനിയെന്ന് നല്ലകാലമെന്ന ചോദ്യമാണ് ഓരോ മുഖത്തും. പ്രതിസന്ധികളുടെ പടുകുഴിയില്‍ ഞെങ്ങി ഞെരുങ്ങിയ കാലം

അപ്പോഴും ചിലമുഖങ്ങളില്‍ പോരാട്ടത്തിന്റെ വീര്യമുണ്ട്. പ്രതിസന്ധികളില്‍ മറികടക്കാനുള്ള ചങ്കൂറ്റമുണ്ട്. മുന്നില്‍ നിന്ന് വഴികാണിക്കുകയാണവര്‍. കെട്ടകാലത്തെ പേടിപ്പെടുത്തുന്ന വാര്‍ത്തകളില്‍ നിന്ന് പ്രതീക്ഷയുടെ നാമ്പേകിയ ചില വാര്‍ത്താ മുഖങ്ങളുണ്ട്. ലോകം അഭിമാനപൂര്‍വം നോക്കിക്കണ്ടവര്‍. തളരാതെ മുന്നേറാന്‍ പ്രചോദനമായ ആ ജീവിതങ്ങളെ ആദരിക്കുന്നു. 

രണ്ട് പ്രളയം കടന്ന കേരളം ഈ ദുരിതകാലവും കടന്നുകയറും. അകന്നിരുന്നെങ്കിലും മനസുകള്‍ ചേര്‍ന്ന് നിന്ന് വരവേല്‍ക്കാം. ഈ ഓണക്കാലത്തെ. അതെ. ഇതും കടന്നു പോകും - ഹീറോ സല്യൂട്ട് ദി ഹീറോ