കോഴിക്കോട്: പേരാമ്പ്രയില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ല തങ്ങളുടെ രക്തദാന പ്രവര്‍ത്തനമെന്ന വലിയ ആഗ്രഹം ബാക്കിവെച്ചാണ് നിതിന്‍ യാത്രയായത്. വര്‍ഷങ്ങളായി പ്രവര്‍ത്തനത്തിന്റെ പ്രധാന സംഘാടകനായ നിതിന്‍ നാട്ടിലെത്തുമ്പോഴും സുഹൃത്തുക്കളോട് ഓര്‍മിപ്പിച്ചത് തന്റെ ഈ ആഗ്രഹവുമായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ രക്തക്ഷാമം പരിഹരിക്കുക എന്ന വലിയ ഉദ്യമത്തിനായിരുന്നു നിതിന്‍ തുടക്കമിട്ടത് അത് ആവേശപൂര്‍വ്വം നാട്ടിലുള്ളവരും മറ്റ് സൂഹൃത്തുക്കളും ഏറ്റെടുക്കുകയും ചെയ്തു. വി.ഒ-പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്ന് ആദ്യം രണ്ട് ബസ്സുകളാണ് രക്തവുമായി നിതിന്റെ വേര്‍പാടിന് ശേഷം പോയത്.