മാന്യമായ അന്ത്യയാത്ര ഓരോ മനുഷ്യന്റെയും അവകാശമാണ്. ആ അവകാശത്തിന് കാവല്‍ നില്‍ക്കുകയാണ് ബെംഗളൂരുവിലെ ഒരു പറ്റം മാലാഖമാര്‍. ഏത് മതവിശ്വാസിയായാലും അവരുടെ ആചാരപ്രകാരം തന്നെ അന്ത്യയാത്രയ്ക്ക് വഴി ഒരുക്കുകയാണ് ഈ കോവിഡ് കാലത്ത് മേഴ്സി ഏഞ്ചല്‍സ് എന്ന കൂട്ടായ്മ. 

മൃതദേഹത്തില്‍ സ്പര്‍ശിക്കാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുകയാണ് ഇവര്‍. ബെല്ലാരി, ചിത്രദുര്‍ഗ, ബെഗളൂരു എന്നിവിടങ്ങളില്‍ മൃതശരീരങ്ങള്‍ കുഴികുത്തി വലിച്ചെറിയുന്നത് കണ്ടതാണ് ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇവരെ ഇത്തരമൊരു ദൗത്യത്തിലേക്കെത്തിച്ചത്. അതിന് ശേഷം മുന്നൂറിലധികം മൃതദേഹങ്ങള്‍ക്കാണ് ഇവര്‍ അന്ത്യകര്‍മ്മം ചെയ്തത്

Content Highlights: 'Mercy Angels'- volunteers who assured dignity in Covid death