മൂന്നാര്‍:  പെട്ടിമുടി ദുരന്തത്തില്‍ കാണാതായ നാല് പേരുടെയും മരണം സിവില്‍ ഡെത്തായി പ്രഖ്യാപിക്കുമെന്ന റവന്യൂമന്ത്രിയുടെ പ്രഖ്യാപനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കാണാതായവരുടെ ബന്ധുക്കള്‍.  

റവന്യൂമന്ത്രിക്ക് നന്ദിപറയുന്നതായും പ്രഖ്യാപനത്തില്‍ സന്തോഷമുണ്ടെന്നും ഷണ്‍മുഖനാഥന്‍ മാത്യൂഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ഷണ്‍മുഖനാഥന്റെ മകന്‍ ദിനേഷ് കുമാറിനെ പെട്ടിമുടി ദുരന്തത്തില്‍ കാണാതായിരുന്നു. മറ്റൊരു മകന്‍ നിതീഷ്‌കുമാറും ദുരന്തത്തില്‍ മരിച്ചിരുന്നു.ഒരാളുടെ മൃതദശീരം തിരച്ചിലിനൊടുവില്‍ കണ്ടെത്തി 

ദുരന്തം വിതച്ചിട്ട് ഒരുവര്‍ഷം, ഇന്നും മരണ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പെട്ടിമുടിക്കാര്‍

പെട്ടിമുടി ദുരന്തം നടന്ന് ഒരു വർഷം തികഞ്ഞിട്ടും ദിനേഷ് ഉള്‍പ്പെടെ നാല് പേര്‍ക്കു മരണസര്‍ട്ടിഫിക്കേറ്റ് ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പെട്ടിമുടി ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മാതൃഭൂമി ഡോട്ട്‌കോമും മാതൃഭൂമി ന്യൂസും വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 

സിവില്‍ ഡെത്തായി  പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും റവന്യൂമന്ത്രി കെ. രാജന്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. ദിനേഷ് കുമാര്‍, കാര്‍ത്തിക, പ്രിയദര്‍ശിനി,കസ്തൂരി എന്നിവരുടെ മൃതശരീരമാണ് ഇനിയും ലഭിക്കാനുള്ളത്. 

മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ കാണാതായവരുടെ പേരിലുള്ള ഇന്‍ഷുറന്‍സ്  ഉള്‍പ്പെടെ ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നില്ല. 

Content Pettimudi landslide missing case