പെട്ടിമുടി: പെട്ടിമുടി ദുരന്തം മലയാളി മനസുകള്‍ക്ക് അടുത്ത കാലത്തൊന്നും മറക്കാന്‍ കഴിയാത്ത കണ്ണീര്‍ കാഴ്ചയാണ്. ഏവരുടെയും കരലളിലിയിച്ച ദൃശ്യങ്ങളായിരുന്നു മണ്ണിനടിയില്‍ നിന്ന് തിരച്ചില്‍ സംഘം പുറത്തെടുത്ത അഞ്ജുമോളുടെയും ഏഴുവയസുകാരി ലക്ഷണശ്രീയുടെയും സ്നേഹബന്ധം. അടുത്തടുത്ത ലയങ്ങളില്‍ താമ സിച്ചിരുന്നവര്‍ ആയിരുന്നെങ്കിലും ലക്ഷണയ്ക്ക് അമ്മയും സഹോദരിയുമായിരുന്നു അഞ്ജു.