പുതുവര്‍ഷം വന്നെത്തുകയാണ്. പ്രതീക്ഷകളും പ്രത്യാശകളുമൊക്കെയായി നമുക്ക് പുതുവര്‍ഷത്തെ വരവേല്‍ക്കാം. ഒപ്പം രസകരമായ ചില പുതുവര്‍ഷ വിശേഷങ്ങളും അറിയാം...
- സ്‌പെയിനില്‍ പുതുവര്‍ഷത്തലേന്ന് രാത്രിയില്‍ ഒത്തുകൂടുന്ന കുടുംബാംഗങ്ങള്‍ രാത്രി 12 മണിക്ക് ഓരോ മണിമുഴക്കത്തോടൊപ്പവും ഓരോ മുന്തിരി കഴിക്കും. ഇത് ഭാഗ്യം കൊണ്ടുവരുമെന്നാണ് അവരുടെ വിശ്വാസം.
- പുതുവര്‍ഷദിനത്തില്‍ വര്‍ണപ്പകിട്ടുള്ള വസ്ത്രം ധരിച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡുകാര്‍ പുറത്തിറങ്ങുക. ദുഷ്ടശക്തികള്‍ ഇതോടെ ഓടിപ്പോകുമെന്നാണ് അവരുടെ വിശ്വാസം. ബ്രിട്ടീഷുകാര്‍ക്ക് പുതുവര്‍ഷത്തില്‍ വീട്ടില്‍ വരുന്നയാളുടെ കൈയില്‍ കല്‍ക്കരി, ഉപ്പ് എന്നിവയുണ്ടെങ്കില്‍ അതെല്ലാം നല്ല സൂചനയാണ്.
- ആരെയും പുതുവര്‍ഷം ആശംസിക്കാന്‍ പാടില്ല എന്ന വിചിത്ര ആചാരവും ബ്രിട്ടീഷുകാര്‍ക്കിടയിലുണ്ടായിരുന്നു
- പുതുവത്സരത്തുടക്കത്തില്‍ വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചാല്‍ ഭാഗ്യം കൈവരുമെന്ന് ബ്രസീലുകാര്‍ വിശ്വസിക്കുന്നു
- ജപ്പാന്‍കാര്‍ പുതുവര്‍ഷം തുടങ്ങുമ്പോള്‍ ഒരു കവിള്‍ നൂഡില്‍സ് അകത്താക്കുന്നു. വായിലാക്കിയ നൂഡില്‍സിന്റെ നീളം അനുസരിച്ചായിരിക്കും ഓരോരുത്തരുടെയും ആയുസ്സ്!
- ശ്രീലങ്കക്കാര്‍ക്ക് പരമ്പരാഗത വിശ്വാസപ്രകാരം പുതുവര്‍ഷം മോശപ്പെട്ട സമയമാണ്. അതുകൊണ്ട് അവര്‍ തലേദിവസം പുറത്തിറങ്ങുന്നു. പുതുവര്‍ഷം തുടങ്ങിക്കഴിയുമ്പോള്‍ മുല്ലപ്പൂവും കരിക്കട്ടയും ഇട്ട് തിളപ്പിച്ച വെള്ളം തളിച്ചുകൊണ്ട് അവരവരുടെ വീടുകളില്‍ പ്രവേശിക്കുന്നു.
- അയര്‍ലന്‍ഡില്‍ പുതുവര്‍ഷദിനത്തില്‍ ആദ്യമായി വീട്ടില്‍ വരുന്നയാള്‍ കറുത്ത മുടിയുള്ള ആളാണെങ്കില്‍ ശുഭലക്ഷണം. വെളുത്ത തലമുടിയാണെങ്കില്‍ അശുഭം.
- ബള്‍ഗേറിയക്കാര്‍ക്ക് പുതുവത്സരസമയത്ത് തുമ്മുന്നത് ശുഭലക്ഷണമാണ്
- പുതുവര്‍ഷത്തലേന്ന് വളര്‍ത്തുപക്ഷിയെ കൂട് തുറന്ന് സ്വതന്ത്രമാക്കുകയാണ് ലാവോസുകാരുടെ ആചാരം. ഇതുമൂലം നല്ലത് ഉണ്ടാകുമെന്ന് അവര്‍ കരുതുന്നു.
- ബുദ്ധന്റെ പ്രതിമ പുതുവര്‍ഷദിനത്തില്‍ കഴുകി വൃത്തിയാക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് കംബോഡിയക്കാരുടെ വിശ്വാസം.
- കൊറിയക്കാര്‍ പുതുവര്‍ഷദിനത്തില്‍ ഒരു വീടിന്റെ മാതൃക ഉണ്ടാക്കി കത്തിച്ച് കളയുന്നു. പോയ വര്‍ഷത്തെ നിര്‍ഭാഗ്യങ്ങള്‍ ഇതോടെ നശിക്കുമെന്നാണ് അവര്‍ കരുതുന്നത്.
- പുതുവത്സര സമ്മാനമായി കങ്കാരുക്കുഞ്ഞുങ്ങളെ കൈമാറുന്ന സമ്പ്രദായം ഓസ്‌ട്രേലിയയിലെ ചില വിഭാഗക്കാര്‍ക്കിടയിലുണ്ടായിരുന്നു. വ്യക്തികളുടേയും വീടിന്റേയും ഐശ്വര്യവും ഭാവിയും നിര്‍ണയിക്കുന്നത് കങ്കാരുക്കുഞ്ഞുങ്ങളാണെന്നാണ് അവരുടെ വിശ്വാസം.
- പുതുവര്‍ഷത്തലേന്ന് ജര്‍മന്‍കാര്‍ വെള്ളം നിറച്ച ഒരു പാത്രത്തില്‍ ഈയം ഉരുക്കിയൊഴിക്കും. ഉരുകിയ ഈയം വെള്ളത്തില്‍ കുമിളകള്‍ ഉണ്ടാക്കും. ഇതുനോക്കി പുതുവര്‍ഷത്തിന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ അവര്‍ നിര്‍ണയിക്കും.
- പക്ഷികളെ സ്വതന്ത്രരാക്കുകയാണ് ലാവോസുകാരുടെ പുതുവര്‍ഷ ആചാരം.
- പുതുവത്സരത്തിന്റെ തലേരാത്രിയില്‍ ഉറങ്ങിയാല്‍ കണ്‍പീലികള്‍ നരച്ചുപോകുമെന്നാണ് കൊറിയക്കാര്‍ കരുതുന്നത്
Content Highlights: new year traditions around the world