കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് 'കേരള ആന്‍ത'വുമായി മാതൃഭൂമി. തെന്നിന്ത്യന്‍ ഭാഷകളിലെ 16 പ്രമുഖ ഗായകര്‍ ചേര്‍ന്നു പാടുന്ന 'കേരള ആന്‍തം', പ്രശസ്ത തെന്നിന്ത്യന്‍ ഗായകന്‍ ഹരിഹരന്‍ മലയാളത്തിന് സമര്‍പ്പിക്കും.

കേരളപ്പിറവി ദിനത്തില്‍ മാതൃഭൂമി ന്യൂസ് ചാനലിലെ 'വേക്ക് അപ് കേരള' പരിപാടിയില്‍ രാവിലെ എട്ടരയ്ക്കാണ് മലയാളികള്‍ക്കായി 'കേരള ആന്‍തം' എത്തുക. കവി റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക്  ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഉണ്ണി മേനോന്‍, ശ്വേത മോഹന്‍, ഹരിചരണ്‍, റിമി ടോമി, മധു ബാലകൃഷ്ണന്‍, സിതാര കൃഷ്ണകുമാര്‍, വിധു പ്രതാപ്, ജ്യോത്സന, നജീം അര്‍ഷാദ്, നിത്യ മാമ്മന്‍, സുദീപ് കുമാര്‍, ആന്‍ ആമി, സൂരജ് സന്തോഷ്, സൗമ്യ രാമകൃഷ്ണന്‍, സംഗീത ശ്രീകാന്ത്, ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്നാണ് 'കേരള ആന്‍തം' പാടിയിരിക്കുന്നത്.

കല്യാണ്‍ ജൂവലേഴ്‌സ് ആണ് കേരള ആന്തത്തിന്റെ ഗോള്‍ഡന്‍ പാര്‍ട്ണര്‍. ഒലീവ് ബില്‍ഡേഴ്‌സ്, ഹീറോ മോട്ടോകോര്‍പ്‌ എന്നിവര്‍ പവേഡ് ബൈ സ്‌പോണ്‍സേഴ്‌സും ബ്രോട്ട് ടു യു ബൈ സ്‌പോണ്‍സര്‍ കേരള ടൂറിസവുമാണ്.

content highlights: mathrubumi kerala anthem