കേരളപ്പിറവിദിനത്തില്‍ മലയാളത്തിന് മാതൃഭൂമിയുടെ സമ്മാനമായി കേരള ആന്തം. റഫീഖ് അഹമ്മദ് രചിച്ച് ബിജിബാല്‍ സംഗീതം നല്‍കിയ 'കേരള ആന്‍തം' തെന്നിന്ത്യയിലെ പ്രശസ്തരായ 16 ഗായകര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. 

ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് മാതൃഭൂമി ന്യൂസിലെ വേക്ക് അപ്പ് കേരളയിലൂടെ ഗായകന്‍ ഹരിഹരന്‍ 'കേരള ആന്‍തം' സമര്‍പ്പിച്ചു. എല്ലാ മലയാളികള്‍ക്കും അദ്ദേഹം കേരളപ്പിറവി ദിനം ആശംസകള്‍ നേരുകയും ചെയ്തു.  

ഉണ്ണി മേനോന്‍, ശ്വേത മോഹന്‍, ഹരിചരണ്‍, റിമി ടോമി, മധു ബാലകൃഷ്ണന്‍, സിതാര കൃഷ്ണകുമാര്‍, വിധു പ്രതാപ്, ജ്യോത്സന, നജീം അര്‍ഷാദ്, നിത്യ മാമ്മന്‍, സുദീപ് കുമാര്‍, ആന്‍ ആമി, സൂരജ് സന്തോഷ്, സൗമ്യ രാമകൃഷ്ണന്‍, സംഗീത ശ്രീകാന്ത്, ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്നാണ് 'കേരള ആന്‍തം' പാടിയിരിക്കുന്നത്.

കല്യാണ്‍ ജൂവലേഴ്സ് ആണ് കേരള ആന്തത്തിന്റെ ഗോള്‍ഡന്‍ പാര്‍ട്ണര്‍. ഒലീവ് ബില്‍ഡേഴ്സ്, ഹീറോ മോട്ടോകോര്‍പ്‌ എന്നിവര്‍ പവേഡ് ബൈ സ്പോണ്‍സേഴ്സും ബ്രോട്ട് ടു യു ബൈ സ്പോണ്‍സര്‍ കേരള ടൂറിസവുമാണ്.

content highlights: mathrubhumi kerala anthem