പദേശങ്ങള്‍ നല്‍കുന്ന അപ്പയുടെ ചിത്രം മനസ്സിലില്ലെന്ന് വിജയ് യേശുദാസ്. ''അപ്പ വഴക്കുപറഞ്ഞതിന്റേയോ, അപ്പയില്‍ നിന്ന് അടികിട്ടിയതിന്റേയോ ഓര്‍മ്മകള്‍ ഇല്ല. പാട്ടിലേക്കിറങ്ങിയപ്പോഴും ഉപദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. ശബ്ദം പ്രശ്‌നമാകുന്ന ഭക്ഷണങ്ങള്‍ അകറ്റണമെന്ന് നിര്‍ദ്ദേശിക്കാറുണ്ട്. സ്വന്തം രക്തത്തിന് പറ്റാത്ത ഭക്ഷണങ്ങള്‍ എതെല്ലാമാണെന്ന തിരിച്ചറിഞ്ഞ് മുന്നോട്ടുപോകുന്നതാണ് രീതിയാണ് അപ്പയും പിന്‍തുടരുന്നത്

ഫ്രീയായിനിന്ന് കൂളായിപോയി പാടാനാണ് ഞാന്‍ ശ്രമിക്കുന്നത്. റിക്കോഡിങ്ങ് ഉള്ളദിവസം പോലും രാവിലെ ക്രിക്കറ്റ് കളിക്കാനെല്ലാം ഇറങ്ങും. കളികഴിഞ്ഞ് നേരെ സ്റ്റുഡിയോയില്‍ പോയി പാടിയിട്ടുണ്ട്. അപ്പ അമ്മയോട് ചോദിക്കും ഇങ്ങനെയൊക്കെ അലറിവിളിച്ച് കളിച്ചുക്ഷീണിച്ച്  പോയാല്‍ എങ്ങിനെയാണ് പാട്ട് ശരിയാകുകയെന്നൊക്കെ''

യേശുദാസ് പാടിയ പാട്ടുകളില്‍  വിജയുടെ പ്രിയപ്പെട്ട പാട്ടുകള്‍?

അപ്പയുടെ പാട്ടുകളില്‍ പ്രിയപ്പെട്ടത് തിരഞ്ഞെടുക്കാന്‍പറയുന്നത് പ്രയാസമുള്ള കാര്യമാണ്. ജീവിതത്തോട് അടുത്തുനില്‍ക്കുന്ന ഒരുപാട് പാട്ടുകളുണ്ട്. ദേവാംഗണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇന്നും കണ്ണുനിറയും, ആത്മാവില്‍ മുട്ടിവിളച്ചതുപോലെ, സാഗരങ്ങളെ..പറഞ്ഞവസാനിപ്പാക്കാന്‍ പ്രയാസമാണ് തമിഴിലുമുണ്ട് ഒരുപാട് നല്ലപാട്ടുകള്‍,ചെറുപ്പത്തില്‍ ഒരുപാട് കേട്ടതെല്ലാം തമിഴ് പാട്ടുകളാണ്.

അച്ഛനൊപ്പമുള്ള ആദ്യ റിക്കോഡിങ്ങ് അനുഭവം?
 
2000 പുറത്തിറങ്ങിയ മില്ലേനിയം സ്റ്റാഴ്‌സ്  എന്ന ചിത്രത്തിനുവേണ്ടിയുള്ളതായിരുന്നു അപ്പക്കൊപ്പമുള്ള ആദ്യ ഗാനം.ഒരുമിച്ച് പാടി റിക്കോഡ് ചെയ്ത ഗാനമായിരുന്നില്ല അത്. ഞാന്‍ പാടാനായി അമേരിക്കയില്‍ നിന്നും വന്നതായിരുന്നു, അപ്പോഴേക്കും അപ്പയുടെ ഭാഗം റിക്കോഡ്‌ചെയ്തുകഴിഞ്ഞു. ഇളയരാജാ സാറായിരുന്നു സംവിധായകന്‍. അപ്പപാടിയത് കേട്ടുപഠിക്കാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. പാടിക്കഴിഞ്ഞാണ് അപ്പ സ്റ്റുഡിയോയില്‍ വന്നത്. ചെറിയ ചിലതിരുത്തലുകളൊക്കെ പറഞ്ഞു ശരിയാക്കി. അന്നും ഇന്നും വലിയ രീതിയിലുള്ള ഇടപെടലുകളൊന്നും നടത്താറില്ല

വിജയ് പാടിയ പാട്ടുകളില്‍ യേശുദാസിന് പ്രിയപ്പെട്ട പാട്ടുകള്‍ എതൊക്കെയാണ്?

എന്റെ പാട്ടുകളെ കുറിച്ച് മികച്ചതോ മോശമായോഉള്ള അഭിപ്രായങ്ങള്‍ അപ്പ ഇതുവരെ എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല. അമ്മവഴിയാണ് മിക്കപ്പോഴും കമന്റുകള്‍ വരാറ്. ചിലപാട്ടുകള്‍ കേട്ടാല്‍ അതവന്‍ നന്നായി പാടി , അവന് നന്നായി പാടാന്‍ കഴിയുന്നുണ്ട് എന്നെല്ലാം വീട്ടില്‍ നിന്ന് പൊതുവായി പറയാറുണ്ട്. മിഴികള്‍ക്കിന്നെന്തു വെളിച്ചം... എന്നപാട്ട് അത്തരത്തില്‍ അപ്പ ഇഷ്ടപ്പെട്ട പാട്ടായി പറയുന്നത് കേട്ടിട്ടുണ്ട്.

Content Highlights: vijay yesudas about father yesudas on father's day