ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ അഭിപ്രായത്തില്‍ മലയാളിയാണ് യഥാര്‍ഥ ഇന്ത്യക്കാരന്‍. ഏറ്റവും സംസ്‌കാരസമ്പന്‍, പുരോഗമനവാദി, വിശ്വപൗരന്‍. മലയാളിയെ ഏറെ ആഹ്ലാദിപ്പിച്ച പ്രശംസയായിരുന്നു അത്. അതില്‍ എത്രത്തോളം സത്യമുണ്ട്? മലയാളി ഈ പ്രശംസ അര്‍ഹിക്കുന്നുണ്ടോ? കട്ജുവിന്റെ വാദങ്ങളെ മലയാളി സാഹിത്യ -സാംസ്‌കാരിക നായകര്‍ വിചാരണ ചെയ്യുന്നു.

സക്കറിയ, എന്‍.എസ്. മാധവന്‍, സാറാ ജോസഫ്, ശശികുമാര്‍, ഇ. സന്തോഷ്‌കുമാര്‍, സി.എസ്. ചന്ദ്രിക തുടങ്ങിയവരുടെ ലേഖനങ്ങള്‍ ഇതോടൊപ്പം. വായനക്കാര്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.

zakhariaനന്ദി ജസ്റ്റിസ് കട്ജു

''ഒരു സരിതയെ ഒരു നോക്കു കാണാന്‍ ജീവന്‍ ബലികൊടുക്കാന്‍  ഒരുമ്പെട്ടവരല്ലേ നമ്മള്‍? ആള്‍ദൈവങ്ങളുടെ മുന്നില്‍ തള്ളവിരല്‍ വായില്‍ തള്ളി ഭ്രൂണങ്ങളെ പോലെ ചുരുളുന്നവരല്ലെ നമ്മള്‍? സ്വന്തം വക്രബുദ്ധിക്കു പോലും മാന്ദ്യം വന്നു ചേര്‍ന്ന രാഷ്ട്രീയ കടല്‍ക്കിളവന്മാരെ തോളിലേറ്റി കോള്‍മയിര്‍ കൊള്ളുന്നവരല്ലേ നമ്മള്‍? ജസ്റ്റിസ് കട്ജുവിനെ പരിഹസിക്കുകയല്ലാതെ എന്തു ചെയ്യാന്‍? '' - മലയാളിയാണ് യഥാര്‍ഥ ഇന്ത്യക്കാരനെന്ന സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ അഭിപ്രായത്തെ എഴുത്തുകാരന്‍ സക്കറിയ വിലയിരുത്തുന്നു... Read More

 

Madhavanകട്ജുവിന്റെ വടക്കേന്ത്യന്‍ പുരുഷ സെല്‍ഫി

''അധികം നാഗരികമല്ലാത്തതും സാമൂഹ്യസന്തുലനം കുറഞ്ഞതുമായ വടക്കേന്ത്യന്‍ സമൂഹത്തില്‍ ജീവിക്കുന്ന ഒരാളുടെ ഉപരിപ്ലവവും കാല്‍പ്പനികവുമായ കാഴ്ചപ്പാട്''.- മലയാളിയാണ് യഥാര്‍ഥ ഇന്ത്യക്കാരനെന്ന സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ അഭിപ്രായത്തെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ വിലയിരുത്തുന്നു... Read More

 

sara josephഎവിടെ കട്ജു പറഞ്ഞ കേരളം, മലയാളി?

''ബലാത്സംഗങ്ങളുടെയും സ്ത്രീഹത്യകളുടെയും ഭീകരമായ വര്‍ധന, കുട്ടികളുടെ നേര്‍ക്ക് നടക്കുന്ന ലൈംഗികാതിക്രമങ്ങളുടെ വര്‍ധന, തൊഴിലിടങ്ങളിലും കുടുംബത്തിനുള്ളിലും നടക്കുന്ന സ്ത്രീപീഡനങ്ങളുടെ വര്‍ധന ഇതൊന്നും ബഹുമാനപ്പെട്ട ജസ്റ്റിസ് ചൂണ്ടിക്കാട്ടിയ മാതൃകാകേരളത്തിന്റെ സങ്കല്‍പത്തില്‍പോലും വരാന്‍ പാടുള്ളതല്ല''.- മലയാളിയാണ് യഥാര്‍ഥ ഇന്ത്യക്കാരനെന്ന സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ അഭിപ്രായത്തെ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ് പരിശോധിക്കുന്നു... Read More

 

sasikumarകേരളീയനെ കട്ജു 'പതപ്പിക്കു' മ്പോള്‍

ആലോചിച്ചാല്‍ ജസ്റ്റിസ് കട്ജു നമ്മെ വല്ലാത്ത ഒരു കുടുക്കിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. പേര്‍ത്തും ചിന്തിച്ചു തീരുമാനിക്കേണ്ട അവസ്ഥ. ഒരു നിയന്ത്രണവുമില്ലാത്തും അഴകൊഴമ്പനും അസാന്മാര്‍ഗികവും പരപുച്ഛം കലര്‍ന്നതും ആരെയും വകവെക്കാത്തതുമായ നമ്മുടെ സ്വന്തമായ ജീവിതം ജീവിക്കണമോ അതോ ജസ്റ്റിസ് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രതിഛായക്കനുസരിച്ച് ആ വ്യക്തിത്വത്തെ നാം ഉടച്ചു പണിയണമോ?- മലയാളിയാണ് യഥാര്‍ഥ ഇന്ത്യക്കാരനെന്ന സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ അഭിപ്രായത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ പരിശോധിക്കുന്നു... Read More

 

santhosh kumarമലയാളിമാമനും മാമിക്കും (കൂടുതല്‍) വണക്കം

''ഒരു ജനത കൂടുതല്‍ ഇന്ത്യക്കാരായിരിക്കുന്നു അല്ലെങ്കില്‍ മര്യാദക്കാരായി ജീവിക്കുന്നു എന്നു പറയുമ്പോള്‍ മറ്റുചിലരെങ്കിലും അങ്ങനെയല്ലാതെയുണ്ട് എന്നല്ലേ ധ്വനി''- മലയാളിയാണ് യഥാര്‍ഥ ഇന്ത്യക്കാരനെന്ന സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ അഭിപ്രായത്തെ എഴുത്തുകാരന്‍ ഇ സന്തോഷ് കുമാര്‍ വിലയിരുത്തുന്നു... Read More

 

chandrikaകട്ജുവിന്റേത് 'മലയാളി'കളെ കോരിത്തരിപ്പിക്കുന്ന ഉപരിപ്ലവമായ പ്രസ്താവന

''കട്ജുവിന്റെ പ്രശംസയില്‍ അഭിമാനം കൊണ്ട ഏതെങ്കിലും മലയാളി ഈ ചോദ്യത്തിനുത്തരം പറയട്ടെ. മലയാളി എന്നു കേള്‍ക്കുമ്പോള്‍ കേരളത്തിലെ ദലിത് ജാതിസമൂഹങ്ങളിലുള്ളവരെ, ആദിവാസികളെ ഓര്‍മ്മ വരുന്നുണ്ടോ''? -മലയാളിയാണ് യഥാര്‍ഥ ഇന്ത്യക്കാരനെന്ന സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ അഭിപ്രായത്തെ എഴുത്തുകാരി സി എസ് ചന്ദ്രിക പരിശോധിക്കുന്നു....  Read More

 

katjuമലയാളികളാണ് യഥാര്‍ഥ ഇന്ത്യക്കാര്‍: മാര്‍ക്കണ്ഡേയ കട്ജു

പുരോഗമനവാദികളും സര്‍വദേശപ്രിയരും മതേതര ചിന്താഗതിക്കാരുമാണ് മലയാളികള്‍. എല്ലാ ഇന്ത്യക്കാരും മലയാളികളില്‍ നിന്ന് പഠിക്കണം. മലയാളികള്‍ നീണാള്‍ വാഴട്ടെ...  Read More