Nirbhayaയംപുതച്ച ഒരു രാത്രിയാണ് നിർഭയയെ സൃഷ്ടിച്ചത്.  2012 ഡിസംബർ 16-ന് രാത്രി 10.40-ന് മുനീർക ബസ്‌സ്റ്റോപ്പിൽനിന്ന് പുറപ്പെട്ട സ്വകാര്യബസ് നിർഭയക്കും അവളുടെ സുഹൃത്തിനും സഞ്ചരിക്കുന്ന നരകമായി മാറി. അചിന്ത്യമായ പീഡനങ്ങൾക്കുശേഷം നിരത്തോരത്തെ ഇരുട്ടിൽ ആ ജീവിതം വലിച്ചെറിയപ്പെട്ടു. നിർഭയ എന്ന് പിന്നീട് പേരിട്ട് വിളിച്ച പെൺകുട്ടി സഞ്ചരിച്ച പത്ത് കിലോമീറ്റർ ദൂരം പാതകളിലൂടെ മാതൃഭൂമി പ്രതിനിധി മനോജ് മേനോനും ഫോട്ടോഗ്രാഫർ സാബു സ്കറിയയും നടത്തിയ പുനർയാത്ര

മുനീർക ബസ് സ്റ്റോപ്പ്  

muneerka

2012 ഡിസംബർ 16-ന് രാത്രി 10.30-നാണ് നിർഭയയും സുഹൃത്തും ഈ ബസ് സ്റ്റോപ്പിൽ എത്തിയത്. തൊട്ടടുത്തുള്ള മാളിലെ തിയേറ്ററിൽ സിനിമ കണ്ടതിനുശേഷം ദ്വാരകയിലുള്ള വീട്ടിലേക്ക് മടങ്ങാനായി വാഹനം തേടിയെത്തിയതാണ് ഇരുവരും. സമയം വൈകിയതിനാൽ ഓട്ടോറിക്ഷ തിരഞ്ഞെങ്കിലും കിട്ടിയില്ല. പത്ത് മിനിറ്റ്‌ കഴിഞ്ഞപ്പോൾ ഒരു ബസ് വന്നു നിന്നു. വെളുത്ത നിറം പൂശിയ സ്വകാര്യബസ്. ഇരുവരും കയറി. സമയം അപ്പോൾ 10.40. ബസിൽ ജീവനക്കാരല്ലാതെ മറ്റ് യാത്രക്കാരുണ്ടായിരുന്നില്ല. ദുരന്തയാത്ര അവിടെ തുടങ്ങുന്നു

റാവുതുലാം മാർഗ് ഫ്ളൈ ഓവർ

ravuthalam

rao tula ram marg flyoverമുനീർകയിൽനിന്ന് ബസ് ഔട്ടർ റിങ്‌ റോഡിലൂടെ യാത്ര തുടങ്ങുമ്പോഴേക്കും പെൺകുട്ടിക്കും സുഹൃത്തിനും നേരെ ബസ് ജീവനക്കാർ അക്രമം ആരംഭിച്ചിരുന്നു. ബസ് റാവു തുലാറാം മാർഗ് ഫ്ളൈ ഓവറിനടുത്ത് എത്തിയപ്പോൾ ഇടത്തേക്ക് തിരിഞ്ഞ് ദേശീയ പാത എട്ടിൽ കയറി. വിമാനത്താവളത്തിലേക്കുള്ള റോഡാണിത്. ഈ റോഡിലൂടെ മഹിപാൽപുർ എന്ന പ്രദേശത്തേക്ക് ബസ് ഓടി. പെൺകുട്ടി ഏറ്റവും കൂടുതൽ പീഡനത്തിന് ഇരയായ യാത്രയും സമയവും ഇവിടെയാണ്. വൺവേ റോഡിലൂടെയായിരുന്നു യാത്ര.

മഹിപാൽപുർ

mahipalpur

വിമാനത്താവളത്തിനടുത്ത്, ഹോട്ടലുകളുടെ കേന്ദ്രമായ (ഹോട്ടൽ ഗലി)മഹിപാൽപുരിൽ എത്തിയപ്പോൾ ബസ് യു ടേൺ എടുത്ത് വലത്തോട്ട് കടന്നു. വീണ്ടും ദേശീയപാത എട്ടിലെ വൺവേ റോഡിലൂടെ, പുറപ്പെട്ട സ്ഥലം ലക്ഷ്യമാക്കിയുള്ള യാത്ര. Mahipal Margപീഡനത്തിനുള്ള സൗകര്യത്തിനായി അലക്ഷ്യമായുള്ള യാത്രയായിരുന്നു നടത്തിയത്. ഈ റോഡിൽ വലതുഭാഗത്ത് ഒട്ടേറെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും സ്വകാര്യഫാം ഹൗസുകളുമുണ്ടെങ്കിലും രാത്രിയിൽ ആളൊഴിഞ്ഞിരുന്നതിനാൽ അക്രമം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. (എന്നാൽ, ഈ ഫാം ഹൗസുകളിലൊന്നിൽ ഘടിപ്പിച്ചിരുന്ന സി.സി.ടി.വി. ക്യാമറയിൽ ബസിന്റെ ദൃശ്യങ്ങൾ പതിഞ്ഞതാണ് അന്വേഷണത്തിന് പിന്നീട് തുമ്പു നൽകിയത്).

വീണ്ടും മഹിപാൽപുർ

 

mahipalpur

ബസ് അല്പദൂരം മുന്നോട്ടുപോയതിനുശേഷം വീണ്ടും മഹിപാൽപുരിലേക്ക് മടങ്ങി. മഹിപാൽപുരിലെത്തി വീണ്ടും യു ടേൺ എടുത്ത് ദ്വാരകദിശയിലേക്ക് തിരിഞ്ഞു. കുറച്ചു ദൂരം പിന്നിട്ട ശേഷം വിജനമായ ഇരുട്ടിലേക്ക് മൃതപ്രായരായ പെൺകുട്ടിയെയും സുഹൃത്തിനെയും തള്ളിയിട്ടു.

രവിദാസ് ക്യാമ്പ്‌

 

Ravidas Camp

അക്രമങ്ങൾക്കും കൊടിയ പീഡനങ്ങൾക്കുമിരയായ പെൺകുട്ടിയെയും സുഹൃത്തിനെയും വഴിയിൽ ഉപേക്ഷിച്ച് ബസുമായി അക്രമികൾ ദ്വാരക റോഡ്, ഔട്ടർറിങ്‌ റോഡ് വഴി ആർ.കെ.പുരം സെക്ടർ മൂന്നിലുള്ള രവിദാസ് ക്യാമ്പിലെത്തി. ഈ കോളനിയിലായിരുന്നു അക്രമികൾ താമസിച്ചിരുന്നത്. ബസ് കോളനിക്കുള്ളിൽ ഇട്ട ശേഷം അവർ വീടുകളിലേക്ക് മടങ്ങി. പ്രതികളിലൊരാളെ പോലീസ് പിടികൂടിയത് ഈ കോളനിയിൽ നിന്നാണ്.

Content Highlights: NirbhayaCase;  what was happening that nights at Delhi