കൊല്ലം മയ്യനാട് സ്വദേശി നൗഷാദ്(41), പരവൂർ സ്വദേശി  നിസാർ(44), കന്യാകുമാരി സ്വദേശികളായ വിൻസ്റ്റൺ(47), ആൽബർട്ട് ന്യൂട്ടൻ(35), എസ്‌കാലിൻ(29), അമൽ വിവേക്(33), ഷാജൻ(30), സഹായ ജഗൻ(28), സഹായ രവികുമാർ(27) എന്നീ മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ ഡിസംബറിൽ ഷാർജയിലേക്കു പുറപ്പെടുന്നു. 
 അവിടെ ഏതെങ്കിലും ബോട്ടിൽ ജോലിക്കു കയറുകയായിരുന്നു ലക്ഷ്യം.

ഷാർജയിൽ ബോട്ടിന്റെ അറ്റകുറ്റപ്പണിയെന്നു പറഞ്ഞ് സ്പോൺസർ കുറേനാൾ അവിടെ നിർത്തി. 


ഇവരെ ഒമാനിലേക്കു കൊണ്ടുപോകാമെന്നു സ്പോൺസർ പറഞ്ഞു. എന്നാൽ കൊണ്ടുപോയത് യെമെനിലേക്ക്‌.


യെമെനിലെ സ്പോൺസറുടെ കീഴിൽ ബോട്ടിൽ അവർ ജോലിക്കു കയറി. 

മീൻ പിടിക്കാൻ കടലിൽ പോകുന്ന ഇവർ 20-30 ദിവസം കഴിഞ്ഞാണ് 
കരയിൽ എത്തിയിരുന്നത്. യെമെൻ ഹാർബറിൽ മീനിറക്കും.

യെമെൻ വിസയില്ലാതിരുന്നതിനാൽ അവിടെ കരയിലിറങ്ങാൻ കഴിയുമായിരുന്നില്ല. പുറംലോകവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. 


 ഭക്ഷണവും ബോട്ടിനുള്ള ഇന്ധനവും മാത്രമാണ് നൽകിയത്‌. പ്രതിഫലമൊന്നും കൊടുത്തിരുന്നില്ല.

 
 ഒടുവിൽ സഹികെട്ട്‌ ബോട്ടുമായി നാട്ടിലേക്കു വരാൻ തീരുമാനം. ജി.പി.എസ്. ഉപയോഗിച്ചായിരുന്നു യാത്ര.
 

യെമെനിൽനിന്ന് ലക്ഷദ്വീപിൽ.


 സാറ്റലൈറ്റ് ഫോൺ വഴി വിവരം കന്യാകുമാരിയിലെ വീടുകളിലറിയിച്ചു. വീട്ടുകാർ തമിഴ്‌നാട് ഫിഷർമെൻ അസോസിയേഷനുമായി ബന്ധപ്പെട്ടു.അവർ നാവികസേനയെ അറിയിച്ചു. 


 കഴിഞ്ഞദിവസം രാത്രി ലക്ഷദ്വീപിലെ കല്പേനിക്കടുത്ത് ഇവരെ തീരരക്ഷാ സേന കണ്ടെത്തുന്നു. പിറ്റേന്നു പുലർച്ചെയോടെ ഫോർട്ടുകൊച്ചിയിലെത്തിച്ചു.