എല്ലാ കുട്ടികൾക്കും ആരോഗ്യമുള്ള ജീവിതം നയിക്കുന്നതിനുള്ള അവകാശമുണ്ട്‌. ഇതിനായി അസുഖങ്ങളെ നിയന്ത്രിച്ച്‌ നിർത്തുകയും ചികിത്സിക്കുകയും ചെയ്യുന്നതോടൊപ്പം ആരോഗ്യകരമായ ഭക്ഷണരീതിയും പോഷകാഹാരക്കുറവ്‌ പരിഹരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും അവലംബിക്കണം. കുഞ്ഞിന്റെ ബുദ്ധിവികാസം നിർണയിക്കുന്നതിൽ ഗർഭാവസ്ഥയിലെയും ശൈശവത്തിലെയും ആരോഗ്യം ഏറെ പ്രാധാന്യമർഹിക്കുന്നു.

 പശുവിൻപാൽ: കൊടുക്കാതിരിക്കുന്നതാണ്‌ അഭികാമ്യം. നേരത്തേ നൽകുന്നതുകൊണ്ട്‌ കുഞ്ഞുങ്ങൾക്ക്‌ പശുവിൻ പാലിൽ കൂടുതലായി അടങ്ങിയിരിക്കുന്ന  മാംസ്യത്തോട്‌(Protein) അലർജി വരാൻ സാധ്യതയുണ്ട്‌.

 കട്ടിയാഹാരം നൽകുമ്പോൾ: കുഞ്ഞിന്‌ ആവശ്യമായ പോഷകാഹാരം എല്ലാംതന്നെ അടങ്ങിയവ കൊടുക്കാൻ ശ്രമിക്കുക (അന്നജം, വൈറ്റമിൻ, ധാതുക്കൾ).

കട്ടിയാഹാരം നേരത്തേ കൊടുത്ത്‌ തുടങ്ങുന്നത്‌ കുഞ്ഞിന്റെ ദഹനേന്ദ്രിയ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ചൂടുവെള്ളത്തിൽ തേങ്ങാപ്പാൽ പിഴിഞ്ഞ്‌ ഉപയോഗിക്കുന്നത്‌ കുഞ്ഞിന്റെ ബുദ്ധിവികാസത്തെ ത്വരിതപ്പെടുത്തുന്നു.

 കുഞ്ഞുങ്ങളിലെ വിളർച്ച: കുഞ്ഞിന്‌ ഒരു വയസ്സ്‌ തികയുന്നതിനുമുമ്പ്‌ പശുവിൻപാൽ നൽകാതിരിക്കുക. ഒരു വയസ്സ്‌ കഴിഞ്ഞാൽ ആറു മാസത്തിൽ ഒരിക്കൽ വിരയിളക്കുന്നതിനായി മരുന്ന്‌ നൽകുക.

 കട്ടിയാഹാരം തയ്യാറാക്കുമ്പോൾ മധുരത്തിനായി ഇരുമ്പിന്റെ അംശം കൂടുതലടങ്ങിയ കരുപ്പട്ടി, ശർക്കര എന്നിവ ഉപയോഗിക്കുക. നാരിന്റെ അംശം കൂടുതലുള്ള ഭക്ഷണം നൽകുക.

 സൂക്ഷ്മപോഷകങ്ങളുെുട പ്രസക്തി: ഇരുമ്പ്‌: കുട്ടിയുടെ തലച്ചോറിന്റെ പ്രവർത്തനം(Iron)ബുദ്ധിവികാസം എന്നിവയ്ക്ക്‌ പ്രചോദനം നൽകുന്നു. സിങ്ക്‌: രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു കാൽസ്യം: പല്ലിന്റെയും എല്ലിന്റെയും പ്രവർത്തനത്തിന്‌ അനിവാര്യം.

 പഴച്ചാറുകൾ: പഴച്ചാറുകളെക്കാൾ പഴങ്ങൾ അങ്ങനെത്തന്നെ കഴിക്കുന്നതാണ്‌ ഉത്തമം. കാരണം അവയിൽ നാരിന്റെ അംശം കൂടുതലാണ്‌. ഏറെനേരം കുഞ്ഞുങ്ങളുടെ വായയ്ക്കകത്ത്‌ ജൂസിന്റെ അംശങ്ങൾ തങ്ങിനിൽക്കുന്നത്‌ പല്ലുകളുടെ ബലക്ഷയത്തിന്‌ കാരണമാകും.

 സൂര്യപ്രകാശം: രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക്‌ ഒരുമണിക്കും ഇടയിലാണ്‌ വെയിൽ കൊള്ളിക്കേണ്ടത്‌. ആഴ്ചയിൽ 3, 4 തവണ ഇത്തരത്തിൽ 20 മിനിറ്റ്‌ നേരം വെയിൽ കൊള്ളിക്കണം. കൈകളിലും മുഖത്തും പാദത്തിലും ഏൽക്കുന്ന വെയിൽ മതിയാകും.

 മുലപ്പാൽ പിഴിഞ്ഞു കൊടുക്കാമോ
 കുഞ്ഞിന്‌ ആറുമാസം വരെ മുലപ്പാൽ മാത്രം നൽകുക. കുട്ടിക്ക്‌ രണ്ടുവയസ്സ്‌ തികയുന്നതുവരെയും മുലപ്പാൽ തുടർന്ന്‌ നൽകുക.ആറുമാസം വരെയെങ്കിലും മുലപ്പാൽ ഇത്തരത്തിൽ നൽകാൻ ശ്രമിക്കുക. കൈകൊണ്ട്‌ പിഴിയുന്നതാണ്‌ സൗകര്യപ്രദവും സുരക്ഷിതവുമായ രീതി.
പാൽ ശേഖരിച്ച പാത്രം ചൂടില്ലാത്ത സ്ഥലത്തുെവക്കുക. മുറിയിൽ എട്ടു മണിക്കൂറും റഫ്രിജറേറ്ററിൽ 24 മണിക്കൂറും പിഴിഞ്ഞെടുത്ത പാൽ സൂക്ഷിച്ചുെവക്കാം. പിഴിഞ്ഞെടുത്ത പാൽ ഒരിക്കലും ചൂടാക്കരുത്‌. പൊടിപ്പാൽ തയ്യാറാക്കുമ്പോൾ ശുചിത്വം പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.  30 മില്ലിലിറ്ററിൽ ഒരു സ്കൂപ്‌ പൊടിയിടണം. കുപ്പിയിൽ കുടിക്കുന്നത്‌ കുഞ്ഞിന്‌ മുലപ്പാൽ വലിച്ചുകുടിക്കുന്നതിനുള്ള താത്‌പര്യത്തെ കുറയ്ക്കുന്നതായിട്ടാണ്‌ കണ്ടുവരുന്നത്‌.

 തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ സി.ഡി.സി.യിൽ ഡെവലപ്പ്‌മെന്റ്‌ തെറാപ്പിസ്റ്റാണ്‌ ലേഖിക