വീണ്ടുമൊരു തിരഞ്ഞെടുപ്പു വരുന്നു. നിയമനിർമാണ സഭകളിൽ 33 ശതമാനം സ്ത്രീസംവരണം വേണമെന്ന ചർച്ച തുടങ്ങിയിട്ട്  23 വർഷമാകുന്നു. നിലവിലെ ലോക്‌സഭയിൽ സ്ത്രീപങ്കാളിത്തം  
11.9 ശതമാനം മാത്രം. പുതിയ സ്ഥാനാർഥികളെക്കുറിച്ച് പുറത്തുവന്ന സൂചനകൾപ്രകാരം വരുന്ന സഭയിലും സ്ത്രീകൾക്ക്‌ വലിയ പങ്കാളിത്തമുണ്ടാകാനിടയില്ല

നിയമമാകാതെ വനിതാസംവരണ ബിൽ
തിരഞ്ഞെടുപ്പിൽ 33 ശതമാനം സ്ത്രീസംവരണം നടപ്പാക്കുന്നതിനായി 1994 മുതൽ ശ്രമം നടക്കുന്നു. ഇതുവരെ പൂർണതോതിൽ നിയമം കൊണ്ടുവരാനായിട്ടില്ല.
 1994-ലെ ഭരണഘടനയുടെ 73, 74 ഭേദഗതികളിലൂടെ പ്രാദേശിക ഭരണനിർവഹണത്തിൽ 33 ശതമാനം സ്ത്രീസംവരണം നടപ്പാക്കി. ഇതിനുശേഷം വനിതാ പ്രാതിനിധ്യം നാല്-അഞ്ച് ശതമാനത്തിൽനിന്ന് 25-40 ശതമാനമായി ഉയർന്നു.

 1996-ൽ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സംവരണം കൊണ്ടുവരാൻ ബിൽ അവതരിപ്പിച്ചു. 2010-ൽ 108-ാം ഭേദഗതിയിലൂടെ ഇത് രാജ്യസഭ പാസാക്കി. എന്നാൽ, 2014-ൽ സർക്കാരിന്റെ കാലാവധി അവസാനിച്ചതിനാൽ ബിൽ കാലഹരണപ്പെട്ടു. 

  നിലവിൽ ഏറ്റവും വലിയ രാഷ്ട്രീയപ്പാർട്ടികളായ ബി.ജെ.പി.യും കോൺഗ്രസും സ്ത്രീസംവരണത്തെ അനുകൂലിക്കുന്നു. എങ്കിലും 2014 തിരഞ്ഞെടുപ്പിൽ ബി.ജെ.പി. 8.8 ശതമാനവും കോൺഗ്രസ് 12.9 ശതമാനവും സീറ്റുകൾ മാത്രമാണ് സ്ത്രീകൾക്ക്‌ നൽകിയത്. 
തയ്യാറാക്കിയത്‌: കെ.വി. രാജേഷ്‌

കേരളം
കേരളത്തിൽ ഒരു പാർട്ടിയുടെയും സംസ്ഥാന അധ്യക്ഷപദവിയിലേക്ക് വനിതാ നേതാക്കൾ വന്നിട്ടില്ല

മുഖ്യമന്ത്രി
നിലവിൽ ഒരു വനിതാമുഖ്യമന്ത്രി മാത്രം. 
ബംഗാളിൽ
മമതാ ബാനർജി