: ലോകത്തുമുഴുവൻ വേരുകളുള്ള അൽഖായിദ ഭീകരസംഘടനയുമായി ഇഴപിരിയാത്ത ബന്ധമാണ് താലിബാനുള്ളത്. 2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ തകർത്തത് അൽ ഖായിദ ഭീകരരായിരുന്നു. അവരുടെ നേതാവ് ഉസാമ ബിൻലാദനെ താലിബാൻ ഭരണകൂടം ഒളിപ്പിക്കുന്നുവെന്നു പറഞ്ഞാണ് അമേരിക്ക അഫ്ഗാനിസ്താനിൽ അധിനിവേശം നടത്തിയത്. അൽഖായിദയുമായി സഹകരിക്കില്ലെന്ന് പലതവണ യു.എസിന് ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും അഫ്ഗാനിസ്താനിൽ സംഘടനയ്ക്ക് പരിശീലനമുൾപ്പെടെ താലിബാൻ നൽകുന്നു. 

അൽ ഖായിദ ഉൾപ്പെടെയുള്ള ഭീകരസംഘടനകളെ നിയന്ത്രിക്കണമെന്നതായിരുന്നു താലിബാനുമായി യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2020 ഫെബ്രുവരിയിലുണ്ടാക്കിയ സമാധാനക്കരാറിലെ വ്യവസ്ഥകളിലൊന്ന്. ഈ വ്യവസ്ഥയുൾപ്പെടെ പാലിക്കുന്നതിൽ താലിബാൻ വീഴ്ചവരുത്തി. 

പിൻബലം പഷ്തൂൺ ഗോത്രം    

അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശത്തിനെതിരേ സംഘടിച്ച മുജാഹിദീൻ സംഘടനയിൽ നിന്നാണ് പഷ്തൂൺ ഗോത്രവിഭാഗത്തിന് ആധിപത്യമുള്ള താലിബാന്റെ പിറവി. 1994-ലായിരുന്നു ഇത്. കാണ്ഡഹാറാണ് താലിബാന്റെ ഈറ്റില്ലം. താലിബാൻ എന്ന പഷോതോ പദത്തിന്റെ അർഥം വിദ്യാർഥി. 

Content Highlights: Taliban, Inseparable ties with Al Qaeda