ഗാന്ധിനഗറിൽ സീറ്റ് നിഷേധിക്കപ്പെട്ട് പാർട്ടിയിൽ ഒതുക്കപ്പെട്ട മുതിർന്നനേതാവ് എൽ.കെ. അദ്വാനി ദിവസങ്ങൾക്കുശേഷം മൗനം മുറിച്ചപ്പോൾ, അത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കലായി. ജനാധിപത്യത്തെക്കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും പാർട്ടി നേതൃത്വത്തെ ഓർമിപ്പിച്ചാണ് അദ്വാനിയുടെ പ്രതികരണം വ്യാഴാഴ്ച പുറത്തുവന്നത്. വൈവിധ്യങ്ങളെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ആദരിക്കലാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സത്തയെന്നും തങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ ദേശവിരുദ്ധരായി കാണുന്ന രീതി പാർട്ടി സ്ഥാപിച്ചകാലംമുതൽ ബി.ജെ.പി.യിൽ ഇല്ലെന്നും അദ്വാനി കുറിപ്പിൽ പറയുന്നു.
നേഷൻ ഫസ്റ്റ്, പാർട്ടി നെസ്റ്റ്, സെൽഫ് ലാസ്റ്റ് എന്ന പേരിലുള്ള തന്റെ ബ്ലോഗിൽ അഞ്ചുവർഷത്തിനുശേഷം എഴുതിയ കുറിപ്പിലാണ് അദ്വാനി രാഷ്ട്രീയം സംസാരിച്ചത്....

പൂര്‍ണരൂപം വായിക്കാന്‍ ഇന്നത്തെ മാതൃഭൂമി ദിനപത്രം കാണുക..

Read in E-Paper​ https://digitalpaper.mathrubhumi.com/