•  ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എ.ബി.വി.പി.യിലൂടെ രാഷ്ട്രീയത്തിലേക്ക്
 •  1974-ൽ യൂണിവേഴ്‌സിറ്റി വിദ്യാർഥി യൂണിയൻ അധ്യക്ഷൻ
 •  അടിയന്തരാവസ്ഥക്കാലത്ത് 1975 ജൂൺ 26-ന് അറസ്റ്റിലായി. 19 മാസം തിഹാർ ജയിലിൽ
 •  1977-ൽ എ.ബി.വി.പി. ഡൽഹി ഘടകം അധ്യക്ഷനും അഖിലേന്ത്യാ സെക്രട്ടറിയുമായി. പിന്നീട് അഖിലേന്ത്യ അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു.
 •  1990 ജനുവരി പത്തിനു ബി.ജെ.പി.യിൽ ചേർന്നു
 •  1991 മുതൽ ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം
 •  1999-ലെ പൊതുതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബി.ജെ.
 • പി.യുടെ വക്താവായി
 •  1999 ഒക്ടോബർ 13-ന് വാജ്‌പേയി സർക്കാരിൽ വാർത്താവിതരണ പ്രക്ഷേപണമന്ത്രി (സ്വതന്ത്രചുമതല)
 •  ഓഹരിവിറ്റഴിക്കൽ മന്ത്രാലയം രൂപവത്കരിച്ചപ്പോൾ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി
 •  2000-ൽ ഗുജറാത്തിൽനിന്ന് രാജ്യസഭയിലെത്തി
 •  2000 ജൂലായ് 23-ന് നിയമ, കമ്പനികാര്യ മന്ത്രിയുടെ അധികചുമതല
 •  അക്കൊല്ലം നവംബറിൽ കാബിനറ്റ് മന്ത്രി. നിയമം, കമ്പനികാര്യം, ഷിപ്പിങ് എന്നിവയുടെ ചുമതല
 •  2002 ജൂലായിൽ മന്ത്രിസഭവിട്ട് ബി.ജെ.പി.യുടെ ജനറൽ സെക്രട്ടറിയായി. 2003 ജനുവരിവരെ ദേശീയവക്താവിന്റെ ചുമതലയും വഹിച്ചു
 •  2003-ൽ മന്ത്രിസഭയിൽ തിരിച്ചെത്തി. 2004 മേയ് വരെ വാണിജ്യം, നിയമം എന്നിവയുടെ ചുമതലവഹിച്ചു
 •  2006-ലും 2012-ലും ഗുജറാത്തിൽനിന്ന് വീണ്ടും രാജ്യസഭയിലെത്തി
 •  2009മുതൽ 2012വരെ രാജ്യസഭയിലെ പ്രതിപക്ഷനേതാവ്
 •  2014 മേയ് 26 മുതൽ ഉത്തർപ്രദേശിൽനിന്നുള്ള രാജ്യസഭാംഗം
 •  ഒന്നാം മോദിസർക്കാരിൽ ധനകാര്യം, കമ്പനികാര്യം, പ്രതിരോധം, വാർത്താവിതരണം എന്നിവയുടെ ചുമതല വഹിച്ചു
 •  2018-ൽ ഉത്തർപ്രദേശിൽനിന്ന് രാജ്യസഭയിലെത്തി

Content Highlights: arun jaitley