ഗ്നതയുടെ സൗന്ദര്യം ഒപ്പിയെടുക്കുന്നതില്‍ സ്‌പെന്‍സര്‍ ട്യൂണികിന്റെ വൈദഗ്ധ്യം ലോകം പലതവണ അനുഭവിച്ചറിഞ്ഞതാണ്. ഓരോ തവണയും പ്രസക്തമായ ഒരു വിഷയം അവലംബിച്ചാണ് ട്യൂണിക് ഫോട്ടോ ഷൂട്ട് ഒരുക്കാറുള്ളത്. ഇത്തവണ ഒരു പ്രത്യേകതയുണ്ട്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ധൈര്യവതികളായ 100 സ്ത്രീകള്‍ക്ക് മാത്രമേ ഇത്തവണ സ്‌പെന്‍സറിന്റെ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുകയുള്ളൂ. വിഷയം പ്രകൃതിയാകുന്ന അമ്മ എന്നാണ്. ഈ വിഷയം തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചത് സമകാലിക സംഭവങ്ങള്‍ തന്നെയാണ്.

2016 ജൂലൈ 17-ന് ക്ലീവ്‌ലാന്‍ഡില്‍ വച്ച് സ്‌പെന്‍സര്‍ നടത്താന്‍ പോകുന്ന നഗ്ന ഫോട്ടോ ഷൂട്ടിന്റെ ഭാഗമാവാന്‍ സ്ത്രീപക്ഷ വാദികളേയും, നഗ്നതാവാദികളേയും, ക്ലീവ്‌ലാന്‍ഡിലെ ഡെമോക്രാറ്റുകളേയും, തുണി അലക്കാന്‍ സമയം കിട്ടാത്തവരേയും സ്‌പെന്‍സര്‍ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. 

1990-മുതലാണ് സ്‌പെന്‍സര്‍ നഗ്ന ഫോട്ടോഗ്രഫി എന്ന പുതിയതലം ഫോട്ടോഗ്രഫിയില്‍ പരീക്ഷിച്ചു തുടങ്ങിയത്. നഗ്നരായ ഒരുകൂട്ടം ആളുകളെ ഒരു പ്രത്യേക വിഷയത്തെ ആസ്പദമാക്കി നിര്‍ത്തി ഫോട്ടോ എടുക്കുന്നതാണ് സ്‌പെന്‍സറിന്റെ രീതി. ലോകത്താകമാനമായി ഇത്തരം 70 ഫോട്ടോഷൂട്ടുകളാണ് സ്‌പെന്‍സര്‍ ഇതുവരെ നടത്തിയിട്ടുള്ളത്. 

മനുഷ്യന്റെയും പ്രകൃതിയുടേയും ഇടയിലെ തടസ്സമായിട്ടാണ് സ്‌പെന്‍സര്‍ വസ്ത്രത്തെ കാണുന്നത്. ഈ ചിന്താഗതിയൊക്കെ അപരിഷ്‌കൃതമല്ലേ എന്നു ചിന്തിക്കാന്‍ വരട്ടെ, ആയിരക്കണക്കിനാളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്‌പെന്‍സറിന്റെ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാനായി ഓരോ തവണയുമെത്തുന്നത്. 'ഇടനിലക്കാരില്ലാത്ത മനുഷ്യ ശരീരത്തിന്റെ മഹിമ' എന്നാണ് ഈ ഫോട്ടോഷൂട്ടുകളെ സ്‌പെന്‍സര്‍ വിളിക്കുന്നത്.

'പല തരം വ്യക്തികളുടെ ഒരു വലിയ കൂട്ടം. വിവസ്ത്രരായി ഒരുമിച്ചു കൂടി അവര്‍ പുതിയ വസ്തുക്കളായ് രൂപാന്തരപ്പെടുന്നു,' സ്‌പെന്‍സര്‍ പറയുന്നു. സ്‌പെന്‍സറിന്റെ ക്യാമറയില്‍ അവര്‍ കൂറ്റന്‍ തിരമാലകളായും, ശില്പങ്ങളായും രൂപാന്തരപ്പെടുന്നു, വിവസ്ത്രതയുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു. കൂട്ട നഗ്നതയില്‍ ഏകശരീരം എന്ന മാനം നഷ്ടപ്പെടുന്നു. 

'സ്ത്രീകളുടെ പുരോഗമനോന്മുഖമായ അറിവിനേയും ജ്ഞാനത്തേയും പ്രതിഫലിപ്പിക്കുന്ന പ്രകൃതിയാവുന്ന അമ്മ എന്നതാണ് അടുത്ത ഫോട്ടോഷൂട്ടിന്റെ ആശയം. അതിനായി 100 വനിതകള്‍ നഗ്നരായി വലിയ കണ്ണാടിച്ചില്ലുകള്‍ കൈയ്യിലേന്തി നില്‍ക്കും. ഈ കണ്ണാടിച്ചില്ലുകളിലൂടെ അവര്‍ പ്രകൃതിയേയും, ഭൂമിയേയും, ആകാശത്തേയും, സൂര്യനേയും പ്രതിഫലിപ്പിക്കും. അവര്‍ അവരെത്തന്നെ പ്രതിഫലിപ്പിക്കും, അന്യോന്യം പ്രതിഫലിപ്പിക്കും, ചുറ്റുമുള്ള ലോകത്തെ പ്രതിഫലിപ്പിക്കും. സ്ത്രീ ഭാവിയായി മാറുന്നു, ഭാവി സ്ത്രീയും,' പുതിയ ഫോട്ടോഷൂട്ടിനെപ്പറ്റി സ്‌പെന്‍സര്‍ പറയുന്നതിങ്ങനെയാണ്. 

അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് സ്ത്രീസമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കും വിധം നടത്തിയ പരാമര്‍ശവും തന്റെ പുതിയ ഫോട്ടോഷൂട്ടിന് പ്രചോദനമായതായി സ്‌പെന്‍സര്‍ പറയുന്നു. 'എന്റെ മക്കള്‍ക്കു വേണ്ടിയാണ് ഈ ഷൂട്ടിങ്, അവരുടെ ഭാവിക്കു വേണ്ടി. വെറുപ്പും പീഡനങ്ങളുമല്ല മറിച്ച് അനന്തമായ അവസരങ്ങളുടെ ഒരു ലോകം അവര്‍ക്ക് ലഭിക്കണം,' സ്‌പെന്‍സര്‍ പറയുന്നു. 

സ്‌പെന്‍സര്‍ ഇതിനുമുമ്പ് സംഘടിപ്പിച്ച ഫോട്ടോഷൂട്ടുകളിലെ ചിത്രങ്ങള്‍; 

www.spencertunick.com

Spencer Tunik

Spencer Tunik

Spencer Tunik

Spencer Tunik

 

Spencer Tunik

Spencer Tunik