അമ്മയെ തല്ലിയാല്‍ എന്നതുപോലെത്തന്നെ ചുംബനത്തെ പറ്റിയും രണ്ടുണ്ട് പക്ഷം. അമ്മയുടെ ചുംബനമേല്‍ക്കുന്ന കുഞ്ഞിനും പ്രിയതമയുടെ ചുംബനമേല്‍ക്കുന്ന കാമുകനും അത് അനിര്‍വചനീയമായ അനുഭൂതിയാണ്. പക്ഷേ, മദ്ധ്യവയസ്സിലെത്തിയ ദമ്പതികള്‍ പരസ്പരം നെറ്റിയിലോ മറ്റോ പരസ്യമായി ചുംബിക്കുന്നത് കണ്ടാല്‍ വിളറി പിടിക്കുന്ന സദാചാരവാനരന്മാര്‍ക്ക് ഈ അനുഭൂതിയെന്താണെന്ന് ഒരിക്കലും മനസ്സിലാകാത്തതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത് അവരെ അങ്ങനെയാക്കിയ വ്യവസ്ഥിതിയുടെ കുഴപ്പമാണ്. ചുംബനം നല്ലതാണെന്ന് വിശ്വസിക്കുന്നവര്‍ മാത്രം ഇത് വായിച്ചാല്‍ മതി. കാരണം ഇവിടെ പറയുന്നത് ഈ വര്‍ഷമിറങ്ങിയ ഹോളിവുഡ് സിനിമകളിലെ ചുംബനങ്ങളെ പറ്റിയാണ്. ഏറ്റവും ഗംഭീരമായതായി ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത ഒമ്പത് ചുംബനരംഗങ്ങള്‍ കാണണമെന്നുള്ളവര്‍ മാത്രം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.