സ്തനസംരക്ഷിണിയെന്ന് വി കെ എന്‍ വിവര്‍ത്തനം ചെയ്ത ബ്രാസ്സിയെര്‍ എന്ന ബ്രാ സത്യത്തില്‍ 15-ാം നൂറ്റാണ്ടിലോ മറ്റോ യൂറോപ്പില്‍ നിര്‍മിക്കാന്‍ തുടങ്ങിയ സ്ത്രീകളുടെ അടിവസ്ത്രമാണ്. തുടങ്ങിയത് യൂറോപ്പിലാണെങ്കിലും കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളുള്ള സ്വച്ഛഭാരതത്തിലെ ദരിദ്രനാരയണികള്‍ക്കുകൂടി ബ്രാ ഇന്ന് അവശ്യവസ്തുവായി. ഈ തുണിക്കഷ്ണം ഇങ്ങനെ സൂപ്പര്‍ഹിറ്റാകാന്‍ എന്താണ് കാര്യം? ഉപഭോക്താക്കളായ സ്ത്രീകള്‍ ഈ ഉത്പന്നം അത്രയ്ക്ക് ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കണമല്ലോ? അല്ല എന്നാണ് മുന്‍ ഇന്ത്യന്‍ ചെസ്സ് ചാമ്പ്യന്‍ അനുരാധ ബെനിവാള്‍ പറയുന്നത്. '12-ാമത്തെ വയസ്സിലാണത് എന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്, അതിനു ശേഷം ഒരിക്കലും അതില്ലാതെ ഞാന്‍ നടന്നിട്ടില്ല. കഴുകിക്കളയാനാകാത്ത ശാപം പോലെ ബ്രാ ഇന്ത്യന്‍ സ്ത്രീകളുടെ ജീവിതത്തിലെ അനിവാര്യവസ്തുവാണ്', അവര്‍ പറയുന്നു. ആ ധാര്‍മികരോഷത്തിന്റെ കാര്യകാരണങ്ങളറിയാന്‍ അനുരാധ എഴുതിയ
ഈ ലേഖനം വായിക്കുക.