നാസയുടെ  അഭിമാന പദ്ധതി  പെർസിവിയറൻസ് ദൗത്യം വിജയിച്ചിരിക്കുകയാണ്, മനുഷ്യരാശിയുടെ കുതിപ്പിന് ഒരു പൊൻതൂവൽ കൂടി. ചുവന്ന ഗ്രഹത്തിൽ ജീവന്റെ തുടിപ്പുകൾ ഉണ്ടായിരുന്നോ എന്ന നാടകീയമായ ദൗത്യമാണ് അതിനുള്ളത്. ഇറങ്ങാൻ ഏറ്റവും വിഷമമേറിയ ജസീറോ ക്രേറ്ററിലാണ് ഉദ്വേഗ നിമിഷങ്ങളെ അതിജീവിച്ച്  പെർസിവിയറൻസ് ഇറങ്ങിയത്.

ചൊവ്വയിൽ ഇറങ്ങിയ സ്ഥലം - ജസീറോ ക്രേറ്റർ

ചൊവ്വ മധ്യരേഖയുടെ (മാർഷ്യൻ ഇക്വേറ്റർ) തൊട്ട് വടക്കുള്ള ഇസിഡിസ് പ്ലാനിറ്റിയ എന്ന വിസ്തൃതമായ തലത്തിന്റെ പടിഞ്ഞാറൻ അറ്റത്താണ് ജസീറോ ക്രേറ്റർ എന്ന 45 കി.മി. പരപ്പുള്ള ഗഹ്വരം. 3.5 ദശലക്ഷം വർഷം മുമ്പ് ഇവിടെ ജലമൊഴുകിയിരുന്നുവെന്ന്, ശാസ്ത്രജ്ഞർ അനുമാനിക്കുന്നു, പഴയൊരു നദീതടം.

വിക്ഷേപണം - 2020 ജൂലായ് 30

സഞ്ചരിച്ച ദൂരം
30 കോടി മൈല്‍

ദിവസം
203 ദിവസം

ചെലവ്
270 കോടി ഡോളര്‍

ഭാരം
1025 കി. ഗ്രാം

നീളം
3.048 മീറ്റര്‍

ഉയരം
2.13 മീറ്റര്‍

ലക്ഷ്യങ്ങൾ

ചൊവ്വയിൽ എപ്പോഴെങ്കിലും ജീവന്റെ സാന്നിധ്യമുണ്ടായിരുന്നോയെന്ന് അന്വേഷിക്കുക

ചൊവ്വയിലെ കാലാവസ്ഥയുടെ സവിശേഷതകൾ പഠിക്കുക, ജീവന് നിലനിൽക്കാൻ അനുകൂലമായ കാലാവസ്ഥ ചൊവ്വയിൽ മുമ്പുണ്ടായിരുന്നോയെന്ന് കണ്ടെത്തുക

ചൊവ്വയിലെ പാറക്കല്ലുകൾ പരിശോധിച്ച് ചൊവ്വോപരിതലത്തിൽ കാലങ്ങളായുണ്ടായ മാറ്റം മനസ്സിലാക്കുക

ചൊവ്വയുടെ അന്തരീക്ഷത്തിൽനിന്ന് കാർബൺ ഡയോക്സൈഡിനെ ഓക്സിജനാക്കി മാറ്റാൻ കഴിയുമോയെന്ന് പരീക്ഷിക്കും.

പെർസിവിയറൻസിനൊപ്പം ഇവരും

 റോവറിനൊപ്പം മറ്റ് എട്ട് പ്രധാന ഉപകരണങ്ങൾകൂടി ചൊവ്വയിലെത്തിയിട്ടുണ്ട്

മാസ്റ്റ്കാംഇസഡ്
ചൊവ്വോപരിതലത്തിന്റെ ദൃശ്യങ്ങൾ പകർത്താനുള്ള അത്യാധുനിക ക്യാമറാസംവിധാനം

മെഡ
മാഴ്‌സ് എൻവയോൺമെന്റൽ ഡൈനാമിക് അനലൈസർ (മെഡ). അന്തരീക്ഷ ഊഷ്മാവ്, കാറ്റിന്റെ വേഗവും ദിശയും, അന്തരീക്ഷ സമ്മർദം, പൊടിയുടെ ഘടനയും വലുപ്പവും, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ സാന്നിധ്യം എന്നിവ അളക്കാനുള്ള സെൻസറിങ് സംവിധാനം

മോക്സി
മാഴ്‌സ് ഓക്സിജൻ ഇൻസിറ്റ്യൂട്ടിലൈസേഷൻ എക്സ്‌പെരിമെന്റ് (മോക്സി). ചൊവ്വയുടെ അന്തരീക്ഷത്തിലുള്ള കാർബൺ ഡയോക്സൈഡിനെ ഓക്സിജനാക്കി മാറ്റാനുള്ള സംവിധാനം

പിക്സൽ
പ്ലാനറ്ററി ഇൻസ്ട്രുമെന്റ് ഫോർ എക്സ് റേ ലിഥോകെമിസ്‌ട്രി (പിക്സൽ). ചൊവ്വയുടെ ഉപരിതലത്തിലെ ഘടകങ്ങളുടെ മിശ്രണം കണ്ടെത്താനുള്ള എക്സ്‌റേ ഫ്ളൂറസെൻസ് സ്പെക്‌ട്രോമീറ്റർ

റിംഫാക്സ്
റഡാർ ഇമേജർ ഫോർ മാഴ്‌സ് സബ് സർഫസ് എക്സ്‌പെരിമെന്റ് (റിംഫാക്സ്). ഉപരിതലത്തിലെ ഐസ് പാളികളും മണലും പാറകളും കുഴിച്ച് ചിത്രങ്ങളെടുക്കാൻ കഴിയുന്ന റഡാർ സംവിധാനം. മുപ്പതടിയോളം ആഴത്തിൽ കുഴിച്ച് ചിത്രങ്ങളെടുക്കാനാകും

ഷെർലോക്
സ്കാനിങ് ഹാബിറ്റബിൾ എൻവയോൺമെന്റ് വിത്ത് രാമൻ ആൻഡ് ല്യൂമിൻസെൻസ് ഫോർ ഓർഗാനിക്‌സ് ആൻഡ് കെമിക്കൽസ്. ചൊവ്വയിലെ ഓർഗാനിക് സംയുക്തങ്ങളുടെയും സൂക്ഷ്മകോശജീവികളുടെയും സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സംവിധാനം
 

സൂപ്പർ കാം
ചൊവ്വയിലെ മണ്ണും കല്ലുകളും പരിശോധിക്കാനുള്ള ക്യാമറകളും ലേസറും സ്പെക്ട്രോമീറ്ററുകളും അടങ്ങിയ സംവിധാനം.

ഇൻജെന്യൂയിറ്റി ഹെലികോപ്‌റ്റർ
ചൊവ്വയുടെ അന്തരീക്ഷത്തിൽ പറക്കൽ സാധ്യമാണോയെന്ന് പരിശോധിക്കും. 30 ദിവസങ്ങളിലായി ഓരോ ദിവസവും അഞ്ചുതവണ ഒന്നരക്കിലോമീറ്ററോളം സഞ്ചരിക്കും

ടച്ച് ഡൗണ്‍ കണ്‍ഫേംഡ്

# ഡോ. സ്വാതി മോഹൻ

''ഇതാ നിലം തൊട്ടിരിക്കുന്നു''. പൊട്ടുതൊട്ട ഇന്ത്യ വംശജ വിളിച്ചു പറഞ്ഞു.  നാസയിൽ ആഹ്ലാദം അണപൊട്ടി. നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനം  ചെവ്വയുടെ ഉപരിതലത്തിൽ സുരക്ഷിതമായി  ഇറങ്ങിയത്‌ നാസയെ, ലോകത്തെ അറിയിച്ചത് ഇന്ത്യൻ വംശജയായ ഡോ. സ്വാതി മോഹൻ ആണ്.
റോവറിന്റെ ആൾറ്റിറ്റ്യുഡ്, കൺട്രോൾ  ലാൻഡിങ്ങ് സിസ്റ്റം വിഭാഗത്തിന്റെ മേധാവി. ഒന്നാം വയസ്സിൽ അമേരിക്കയിലെത്തിയ  സ്വാതി  കോർനൽ സർവകലാശാലയിൽ നിന്നും   മെക്കാനിക്കൽ ആൻഡ് എയ്‌റോസ്‌പേസ് എൻജിനിയറിങ്ങിൽ ബി. എസ്. എടുത്ത ശേഷം എയ്‌റോനോട്ടിക്‌സിൽ എം. ഐ. ടി.യിൽ നിന്ന്‌  എം.എസും , പി. എച്ച് ഡിയും  നേടി. കുഞ്ഞുനാളിൽ തന്നെ സ്റ്റാർ ട്രെക് സീരീസിന്റെ ആരാധിക. നാസ ചൊവ്വ ദൗത്യത്തിന്റെ ഭാഗമാണ്. ശനി പര്യവേക്ഷണ പദ്ധതിയായ കാസിനി മിഷനിലും സ്വാതിയുണ്ട്.

അവസാനത്തെ കല്ല്
പെർസിവിയറൻസ് ഫ്‌ളൈറ്റ് ഡയറക്ടർ മാഗ്ഡി ബറെ, ​െഫബ്രുവരി 18 ന് ​െപർസിവിയറൻസ് മാർസ് റോവർ എർത്ത് ലോഞ്ച് ജാറിൽ നിന്നും അവസാന മാർബിൾ മാർസ് ലാൻഡിങ്ങ് ജാറിലേക്കു മാറ്റുന്നു. വിക്ഷേപണ ദിനം മുതൽ ഒാരോ മാർബിൾ ഗോലികൾ ഇങ്ങനെ മാറ്റിയിരുന്നു

ചുവന്നഗ്രഹത്തിന്റെ ഉപരിതലം തേടി

മറ്റ്‌ ദൗത്യങ്ങൾ

ഇന്ത്യ - 2013
മംഗൾയാൻ

യു.എ.ഇ. -2021
ഹോപ്പ്

ചൈന - 2021
ടിയാൻവെൻ-1