എഴുത്തിന്റെ മാത്രമല്ല, പോരാട്ടങ്ങളുടെ കൂടി പാതയിലായിരുന്നു മഹാശ്വേതാദേവിയുടെ സഞ്ചാരം. അക്ഷരങ്ങള്‍ അനീതിക്കെതിരെയുള്ള സമരായുധമായിരുന്നു അവര്‍ക്ക്, അവസാനശ്വാസം വരെ. വ്യവസ്ഥിതികളിലെ അനീതികളോട് സമരസപ്പെടാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. സമരവഴികളില്‍ ജ്വലിച്ചുനിന്ന അവരുടെ ജീവിതത്തെ ഒപ്പിയെടുക്കുക എന്നത് ഒരു ജീവിത നിയോഗമായിരുന്നു ജോഷി ജോസഫിന്. ഈ യാത്രയില്‍ ജോഷി ഒപ്പിയെടുത്ത ജീവിതാനുഭവങ്ങളാണ് അവരെക്കുറിച്ചുള്ള രണ്ട് ഡോക്യുമെന്ററികള്‍. എ ജേണി വിത്ത് മഹാശ്വേതാദേവിയും അതിന്റെ തുടര്‍ച്ചയും. അവയിലൂടെ ഒരു യാത്ര.