• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Features
More
Hero Hero
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

എല്ലാവർക്കും വീട്‌| 'ഭവനവിപ്ലവം' കേരളത്തിൽ - 3

Sep 7, 2020, 11:14 PM IST
A A A
# രാജൻ ചെറുക്കാട്
house
X

Photo: Pixabay

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് എല്ലാവർക്കും വീട് എന്ന ആശയം 2014 ജൂൺ ഒൻപതിന്  പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി  പ്രണബ് മുഖർജിയാണ് പ്രഖ്യാപിച്ചത്. വെള്ളം, വൈദ്യുതി, കക്കൂസ് സൗകര്യമുള്ള ഉറപ്പുള്ള വീടുകൾ  ഇന്ത്യയിലെ എല്ലാ കുടുംബങ്ങൾക്കും 2022-ഓടെ  സാധ്യമാക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി  പ്രഖ്യാപിച്ചു. 2015 ജൂൺ 17-ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 2022 മാർച്ച്‌ 31-നുമുമ്പ് എല്ലാവർക്കും വീട് ലഭ്യമാക്കണം എന്നാണ് ലക്ഷ്യം.

2015-ൽത്തന്നെ കേരളത്തിൽ യു.ഡി.എഫ്. സർക്കാർ ഇതിന്റെ ചുവടുപിടിച്ച് ‘എല്ലാവർക്കും വീട്’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ആ വർഷത്തെ ബജറ്റിൽ പദ്ധതി അവതരിപ്പിക്കുകയും അതിനു ഫണ്ട് കണ്ടെത്താൻ പെട്രോളിനും ഡീസലിനും 50 പൈസ സെസ്സ് ഏർപ്പെടുത്താനും ഹഡ്‌കോയിൽനിന്ന് 2800 കോടിരൂപ വായ്പയെടുക്കാനും തീരുമാനിച്ചു. ഹഡ്‌കോയുമായി കരാറിൽ ഒപ്പിടുകയും ചെയ്തു.

1,42,000 വീടുകൾ നിർമിക്കാനായിരുന്നു ലക്ഷ്യം. 7000 വീടുകൾക്ക് അംഗീകാരം നൽകി. നാലുലക്ഷം രൂപയാണ് ഒരു വീടിന് കണക്കാക്കിയത്. തിരഞ്ഞെടുപ്പു വന്നു. ഭരണം മാറി.
എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽവന്ന 2016-ലാണ് വിവിധ ഭവനപദ്ധതികൾ ഏകോപിപ്പിച്ച്  ‘ലൈഫ്’ (ലൈവ്‌ലിഹുഡ് ഇൻക്ലൂഷൻ ആൻഡ്‌ ഫിനാൻഷ്യൽ എംപവർമെന്റ്) എന്നപേരിൽ  സമഗ്ര ഭവനപദ്ധതി തുടങ്ങിയത്.  വീടുണ്ടാക്കിക്കൊടുക്കൽ മാത്രമല്ല ഉപജീവനമാർഗമൊരുക്കലും ലൈഫ് പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. കുട്ടികളുടെ പഠനത്തിനും പരിശീലനങ്ങൾക്കും സൗകര്യം, സ്വയംതൊഴിൽ പരിശീലനം, വയോജനപരിപാലനം, സാന്ത്വനചികിത്സ, സമ്പാദ്യവും വായ്പാസൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള സംവിധാനം തുടങ്ങി ജീവിതനിലവാരം ഉയർത്താനുള്ളതാണ് പദ്ധതി.

പദ്ധതികൾ ഏകോപിപ്പിച്ചു

നിലവിലുണ്ടായിരുന്ന വിവിധ പദ്ധതികൾ ഏകോപിപ്പിച്ചാണ് ‘ ‘ലൈഫ്’ തുടങ്ങിയത്. ഇന്ദിര ആവാസ് യോജന, ഇ.എം.എസ്.  സമ്പൂർണ ഭവനപദ്ധതി, പി.എം.എ.വൈ. (പ്രധാനമന്ത്രി ആവാസ് യോജന-നഗരം), പി.എം.എ.വൈ (ഗ്രാമം), രാജീവ് ആവാസ് യോജന,  ബേസിക് സർവീസ്‌ ഫോർ അർബൻ പുവർ, സംയോജിത പാർപ്പിട ചേരിവികസനപദ്ധതി എന്നിവയാണവ. പട്ടികജാതി-വർഗ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും ഭവനപദ്ധതികളും  ലൈഫിന്റെ കീഴിൽവന്നു. കേരളസർക്കാരിന്റെ  വായ്പാബന്ധിതമല്ലാത്ത എല്ലാ ഭവനപദ്ധതികളും ലൈഫിന്റെ കീഴിൽ വരും. മൂന്ന് ഘട്ടങ്ങളായിട്ടാണ് ലൈഫ് പദ്ധതിയുടെ പ്രവർത്തനം.

മുൻസർക്കാരുകളുടെ കാലത്ത് നിർമാണം തുടങ്ങിയ 54,273  വീടുകൾ പൂർത്തിയാക്കുകയാണ് ഒന്നാം ഘട്ടം. അത്തരത്തിലുള്ള  52,050 വീടുകൾ പൂർത്തിയാക്കി. ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിർമാണമാണ് രണ്ടാംഘട്ടം.  കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട രണ്ടേകാൽ ലക്ഷം വീടുകൾ  ഈ വിഭാഗത്തിൽപ്പെടുന്നു. ഭൂരഹിത ഭവനരഹിതർക്കുള്ള വീടാണ്  മൂന്നാംഘട്ടം
ഒരു വർഷംകൊണ്ട് പൂർത്തിയാകുന്ന ഈ ഘട്ടത്തിൽ 106925 അർഹരെ കണ്ടെത്തിയിട്ടുണ്ട്. 

3,37,000 പേരാണ് കുടുംബശ്രീ സർവേയിൽ ഭൂമിയും വീടുമില്ലാത്തതായി  ഉള്ളത്. ഇവർക്കുവേണ്ടി ഭവന സമുച്ചയങ്ങളാണ് (ഫ്ളാറ്റ്) നിർമിക്കുന്നത്. ഇത്തരം 101 ഫ്ളാറ്റുകൾ നിർമിക്കാനാണ് ‘ലൈഫ്’ ലക്ഷ്യമിടുന്നത്. അതിൽ വിവിധ ജില്ലകളിലായി 12 എണ്ണം നിർമാണം പുരോഗമിക്കുന്നു. അതിൽ ഒന്നാണ് തൃശ്ശൂർ വടക്കാഞ്ചേരിയിൽ വിവാദത്തിലായത്.

പ്രീഫാബ് സാങ്കേതികവിദ്യ

പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫ്ളാറ്റുകൾ നിർമിക്കുന്നത്. ലൈഫ് പദ്ധതിയിൽ  വീട് നൽകുന്നതിന് മാനദണ്ഡങ്ങളുണ്ട്.മാനസിക വെല്ലുവിളി നേരിടുന്നവർ,  ശാരീരികാസ്വസ്ഥതകളുള്ളവർ, അഗതികൾ, ട്രാൻസ്‌ജെൻഡറുകൾ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, അവിവാഹിതരായ അമ്മമാർ, അപകടത്തിൽപ്പെട്ട് ജോലിചെയ്യാൻ കഴിയാത്തവർ, വിധവകൾ എന്നിവരാണ്‌ അർഹർ.

പി.എം.എ.വൈ.

പി.എം.എ.വൈ. നാലുവിഭാഗത്തിലുണ്ട്. ഒന്ന് വ്യക്തികൾക്കുള്ള വീട്.  മൂന്നാമത്തേ് സി.എൽ.എസ്.എസ്. (ക്രഡിറ്റ്‌ ലിങ്ക്‌ഡ് സബ്‌സിഡി സ്കീം) വീട് വാങ്ങുകയാണെങ്കിൽ അല്ലെങ്കിൽ ലോൺ എടുക്കുകയാണെങ്കിൽ  പലിശസബ്‌സിഡി കൊടുക്കും.  പലിശ മുഴുവനും കൊടുക്കില്ല. 6.5 മുതൽ നാല്‌ ശതമാനം വരെ പലിശയിളവ് ലഭിക്കും.

മാസം ഒന്നരലക്ഷം വരുമാനമുള്ള  ആളുകൾക്കുപോലും പലിശയിളവുണ്ട്. വരുമാനം വളരെ കുറഞ്ഞവർക്ക് ആറര ശതമാനം വരെ പലിശയിളവുണ്ട്. നാലാമത്തേത് ചേരിവികസനം ഇത്‌ കേരളത്തിൽ വന്നിട്ടില്ല.

കുടുംബശ്രീ

കേരളത്തിൽ വീടില്ലാത്തവരെ കണ്ടെത്താനുള്ള സർവേ നടത്തിയത് കുടുംബശ്രീയാണ്.
പി.എം.എ.വൈ. നഗരങ്ങളിലെ വീട് നിർമാണത്തിന്റെ സംസ്ഥാന നോഡൽ ഏജൻസിയും കുടുംബശ്രീയാണ്. ഗ്രാമങ്ങളിൽ തദ്ദേശസ്ഥാപനങ്ങളും. സംസ്ഥാനത്ത് വീടുകൾ നിർമിക്കാൻ  246 ടീമുകൾ കുടുംബശ്രീ തന്നെ രൂപവത്‌കരിച്ചിട്ടുണ്ടെന്ന് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ഹരികിഷോർ പറഞ്ഞു.
നിർമാണ സാമഗ്രികളായ സിമന്റ്, ഇഷ്ടിക, ഹോളോബ്രിക്സ്, കിണർറിങ് തുടങ്ങിയവയും കുടുംബശ്രീ ഉണ്ടാക്കുന്നു.

ലൈഫിന്റെ ഫണ്ട്

നാലുലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിൽ വീട് നിർമിക്കാൻ കൊടുക്കുന്നത്.  നഗരങ്ങളിൽ പി.എം.എ.വൈ (നഗരം) പ്രകാരം  1.5 ലക്ഷം രൂപ കേന്ദ്രത്തിൽനിന്ന് ലഭിക്കും. 50000 സംസ്ഥാന സർക്കാർ നൽകും. രണ്ടുലക്ഷം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഹ്ഡകോയിൽനിന്ന് വായ്പയെടുത്താണ് കൊടുക്കുന്നത്. വായ്പ തദ്ദേശസ്വയംഭരണ സ്ഥാപനം അടയ്ക്കും. അതിന്റെ പലിശ കേരളസർക്കാർ കൊടുക്കും.

ഗ്രാമങ്ങളിൽ പി.എം.എ.വൈ. (ഗ്രാമീൺ) പ്രകാരം വീടൊന്നിന് 72, 000 രൂപവീതം കേന്ദ്രം നൽകും. കേരളസർക്കാർ 48,000  രൂപയും കൊടുക്കും. ബാക്കി 2,80,000രൂപ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ  ഹഡ്‌കോയിൽനിന്ന്‌ വായ്പയെടുത്ത് കൊടുക്കും. പലിശ കേരളസർക്കാർ നൽകും.
ഇതിനായി ഹഡ്‌കോയിൽനിന്ന് 4000 കോടി വായ്പയെടുത്തു. ആയിരം കോടി നഗരസഭകളിലും 3000 കോടി ഗ്രാമങ്ങളിലും ചെലവഴിക്കും.

ലൈഫ് മിഷൻ മുന്നോട്ട്‌

വ്യവസായ വകുപ്പ്, കുടുംബശ്രീ, കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ് എന്നിവിടങ്ങളിൽ നിലവിലുള്ള സ്കീമുകളനുസരിച്ചുള്ള സഹായധനം കൊടുക്കുന്നുണ്ട്. തൊഴിലുറപ്പും ദാരിദ്ര്യനിർമാർജനപരിപാടികളും ഉപയോഗിക്കുന്നുണ്ട്. 152 ബ്ളോക്കുകളിലും 93 നഗരസഭകളിലും 2019 നവംബർമുതൽ ലൈഫ് ഗുണഭോക്തൃകുടുംബങ്ങളുടെ സംഗമവും അദാലത്തും സംഘടിപ്പിച്ചു. അദാലത്തുകളിൽ ലഭിച്ച 41,283 അപേക്ഷകളിൽ 26,926 എണ്ണം സേവനം നൽകി തീർപ്പാക്കി. 14,161 എണ്ണത്തിൽ അതതു വകുപ്പുകളുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ചുവരുന്നു. 2021 മാർച്ചോടെ മൂന്നുലക്ഷം വീടുകൾ ഗുണഭോക്താക്കൾക്ക് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2,21,197 വീടുകൾ പൂർത്തിയാക്കിക്കഴിഞ്ഞു.

ഗുണഭോക്താക്കളുടെ എണ്ണം കുറവുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ  30 ൽ താഴെ കുടുംബങ്ങൾക്ക് ക്ലസ്റ്റർരീതിയിൽ വീടുകൾ നിർമിക്കുന്നതിന് മിഷൻ തീരുമാനിച്ചിട്ടുണ്ട്. പി.എം.എ.വൈയിൽ ‘അംഗീകാർ’ എന്ന കാമ്പയിൻ വഴി കേന്ദ്രസർക്കാരിൽനിന്ന് സൗജന്യമായി ഗ്യാസ്, സോളാർ റൂഫ്‌ടോപ്പ്, കിണർ തുടങ്ങിയവയും ലഭിക്കും.
യു.വി. ജോസ്‌.ലൈഫ്മിഷൻ സി.ഇ.ഒ. 

ലക്ഷം വീടും കടന്ന് ലൈഫിലേക്ക്‌

കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ജനറൽ സെക്രട്ടറിയായിരുന്ന എം.എൻ. ഗോവിന്ദൻനായർ 1972-ൽ തുടങ്ങിയ ലക്ഷംവീട് പദ്ധതി കേരളത്തിലെ ഭവനനിർമാണചരിത്രത്തിലെ  നാഴികക്കല്ലാണ്. കൃഷി, ഗതാഗതം, വൈദ്യുതി, ഭവനനിർമാണം എന്നിവയുടെ മന്ത്രിയായിരുന്നു എം.എൻ. ഗോവിന്ദൻനായർ. സി. അച്യുതമേനോൻ ആയിരുന്നു മുഖ്യമന്ത്രി.

പാവങ്ങൾക്കുവേണ്ടി കേരളസർക്കാർ ആദ്യമായി നടപ്പാക്കിയ ഭവനപദ്ധതി എന്ന പ്രത്യേകതയും ലക്ഷംവീട് പദ്ധതിക്കുണ്ട്.  250 ചതുരശ്ര അടിയിൽ രണ്ടുമുറികളും ഒരടുക്കളയും ഉണ്ടാക്കാൻ 1250 മുതൽ 1500 രൂപവരെയായിരുന്നു ചെലവ് കണക്കാക്കിയത്.

57,590 സിംഗിൾ വീടുകളും 32,618 ഡബിൾഹൗസുകളുമാണ് നിർമിച്ചത്. മൊത്തം 90,208 എന്നാണ് ഹൗസിങ്‌ബോർഡിന്റെ രേഖകളിൽ കാണുന്നത്. നാലുപതിറ്റാണ്ട് പഴക്കമുള്ളവയാണ് ലക്ഷം വീടുകൾ. അവയുടെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണെന്ന് ഹൗസിങ്‌ബോർഡ്തന്നെ പറയുന്നു. ലക്ഷം വീടുകൾ പുനരുദ്ധരിക്കാൻ  പിന്നീട് പദ്ധതികൾ കൊണ്ടുവന്നു. രണ്ടുവീടുകൾ ഒന്നിച്ചാക്കി ഒരു കുടുംബത്തിനുനൽകി. എന്നിട്ടം ഒരു വീട്ടിൽത്തന്നെ രണ്ടും മൂന്നും തലമുറകൾ കഴിയേണ്ടിവരുന്ന സാഹചര്യം നിലവിലുണ്ട്.

ലക്ഷം വീടുകളിൽ താമസിക്കുന്ന ആളുകളെ സമൂഹത്തിൽ  രണ്ടാംതരം മനുഷ്യരായി കരുതുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല കള്ള്, കഞ്ചാവ് തുടങ്ങിയവ ഉപയോഗിക്കുന്നവരും  ക്രിമിനലുകളും അധിവസിക്കുന്ന കേന്ദ്രങ്ങൾ എന്നും മുദ്രകുത്താൻ  ശ്രമം ഉണ്ടായിട്ടുണ്ട്. അതുമറികടക്കാൻ ലൈഫ് പദ്ധതിയിൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

വീടുകൾ ഒരേതരത്തിലല്ല. അവരവർക്ക് താത്പര്യമുള്ളതുപോലെയുണ്ടാക്കാം. ആദ്യം പരമാവധി 600 സ്ക്വയർഫീറ്റ്  എന്ന് വ്യവസ്ഥവെച്ചിരുന്നു. അത് പിന്നീട് ഒഴിവാക്കി.  

(തുടരും)

PRINT
EMAIL
COMMENT
Next Story

സിനിമയും സാഹിത്യവും തിരഞ്ഞെടുപ്പിൽ

കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദയിൽ രാഷ്ട്രീയനേതാക്കൾക്കു പുറമേ ഏറ്റുമുട്ടിയവർ ഒട്ടേറെയാണ്. .. 

Read More
 

Related Articles

പാംഗോങ്‌ തീരത്തുനിന്ന്‌ ചൈന പിൻവാങ്ങുമ്പോൾ
Features |
Features |
ഒരു അറസ്റ്റിന്റെ നൂറാം വാർഷികം
Features |
പരാതി കേൾക്കാനാവാത്ത പരിഹാരഫോറം |കൂലിവറ്റിയ തൊഴിലാളിജീവിതം - 5
Features |
അവരും മനുഷ്യരാണ്
 
  • Tags :
    • FEATURES
More from this section
pic
സിനിമയും സാഹിത്യവും തിരഞ്ഞെടുപ്പിൽ
sri M
സംഘർഷം ഒഴിവാക്കാൻ മുൻകൈയെടുത്തിരുന്നു, എന്തിനിത് വിവാദമാക്കുന്നു, എനിക്ക് രാഷ്ട്രീയമില്ല- ശ്രീ എം
p c george
ഉമ്മൻചാണ്ടി നന്ദി കാണിച്ചില്ലെന്ന് പി.സി ജോർജ്ജ്
fever
അവഗണിക്കരുത് അപൂർവരോഗികളാണ്‌
SABARIMALA
മുറിവുണക്കാൻ രണ്ടടി പിന്നോട്ട്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.