വിദേശഭരണത്തിൽനിന്ന്‌ സ്വാതന്ത്ര്യംനേടി 75 വർഷത്തിനുശേഷം മറ്റൊരു സ്വാതന്ത്ര്യത്തിനായി നമ്മുടെ അന്വേഷണം തുടരുകയാണ്. ഇത്തവണ അദൃശ്യനായ എതിരാളിയിൽനിന്നാണ് രാജ്യം സ്വാതന്ത്ര്യംതേടുന്നത്- കോവിഡ് എന്ന മഹാമാരിയിൽനിന്ന്‌. കോവിഡ്‌  ഇരുപതുമാസമായി രാജ്യത്ത്‌ കെടുതികൾ വിതയ്ക്കുകയാണത്.  നിർവഹണതലത്തിലെ പരിശോധന, പിന്തുടരൽ, ചികിത്സ, പ്രതിരോധകുത്തിവെപ്പ്‌ എന്നിവയിലൂടെയും ബഹുജനപങ്കാളിത്തത്തോടെ കോവിഡ് അനുസൃതശീലങ്ങൾ പാലിക്കുന്നതിലൂടെയും ഈ വൈറസിനെ നമുക്ക്‌ മെരുക്കാൻകഴിയും. 
ആദ്യമായി കുറച്ചുപേരിൽ കോവിഡ്ബാധ സ്ഥിരീകരിച്ച 2020 മാർച്ച് മുതൽ  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആരോഗ്യസംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി രാജ്യം അതിന്റെ വിഭവങ്ങൾ വ്യാപകമായി ഉപയോഗിക്കുകയാണ്.

വാക്സിൻഗവേഷണത്തിനും വികസനത്തിനുമുള്ള സംരംഭക ആവാസവ്യവസ്ഥയോടൊപ്പം രോഗനിർണയത്തിനുള്ള പുതിയ മാർഗങ്ങളും ചികിത്സാരീതികളും വികസിപ്പിച്ചെടുത്തു. പുതിയ വാക്സിൻ പ്ലാറ്റ്‌ഫോമുകൾക്കും ഉത്‌പന്നങ്ങൾ വികസിപ്പിക്കുന്നതിനുമായി ഉത്‌പാദനശേഷി വർധിപ്പിക്കുന്നതിനും ബയോടെക് യൂണിറ്റുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള വാക്സിൻ നിർമാതാക്കൾക്ക് സാമ്പത്തിക-സാങ്കേതിക സഹായം നൽകാൻ ‘മിഷൻ കോവിഡ് സുരക്ഷ’ ഊർജസ്വലമായ ശ്രമങ്ങൾ നടത്തി. അതിന്റെ ഫലമായി ഒരു വർഷത്തിനുള്ളിൽ വാക്സിനുകൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും അംഗീകരിക്കുകയും രാജ്യവ്യാപകമായി പ്രതിരോധകുത്തിവെപ്പ്‌ പരിപാടി നടപ്പാക്കുകയുംചെയ്തു. വളരെപ്പെട്ടെന്നുതന്നെ മാസ്കുകൾ, പി.പി.ഇ. കിറ്റുകൾ, പരിശോധനാ ഉപകരണങ്ങൾ മുതലായവയുടെ നിർമാണത്തിൽ രാജ്യം  സ്വയംപര്യാപ്തമായി. ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ ഇന്ത്യക്ക് 750 ദശലക്ഷത്തിലധികം ഡോസ് കോവിഡ് വാക്സിനുകൾ നൽകാനായി എന്നത്‌ ശ്രദ്ധേയമാണ്. ആഗോളതലത്തിൽത്തന്നെ ഏറ്റവും കൂടുതലാണിത്. നിലവിൽ ഒരുദിവസം 1.1 ദശലക്ഷത്തിലധികം  കോവിഡ്‌വാക്സിൻ നാം നൽകുന്നു. 

ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രതിരോധകുത്തിവെപ്പുനൽകാൻ ലക്ഷ്യമിട്ടുള്ള യജ്ഞം നമ്മുടെ പൊതുവായ പ്രതിരോധകുത്തിവെപ്പുപരിപാടിയും മറ്റ് ആരോഗ്യപ്രവർത്തനങ്ങളും  പരിഷ്കരിക്കുന്നതിന്‌ വിലപ്പെട്ട പാഠങ്ങൾനൽകുന്നു. നമ്മുടെ പൗരന്മാർക്ക്‌ പ്രാഥമിക ആരോഗ്യപരിപാലനം, പോഷകാഹാരം, വെള്ളം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ എത്തിക്കുന്നതിനുള്ള ഫലപ്രദമായ പ്രവേശനമാർഗമായി മാറിക്കൊണ്ടിരിക്കയാണ്‌ കോവിഡ്പ്രതിരോധ കുത്തിവെപ്പുയജ്ഞം. 
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തെ ആസാദി കാ അമൃത് മഹോത്സവ’ത്തിന് ഉചിതമായ ആദരമർപ്പിക്കാനായി 75 കോടി കോവിഡ്‌വാക്സിൻഡോസുകൾ നൽകുകയെന്ന സുപ്രധാനനേട്ടം കൈവരിക്കാൻ നമുക്കായി. ആരോഗ്യസംരക്ഷണ-മുൻനിര പ്രവർത്തകർ ഏറെ പ്രതിബദ്ധതയോടെയും അർപ്പണബോധത്തോടെയുമാണ്‌ ഇതിനായി പ്രവർത്തിച്ചത്. വിപ്ലവകരമായ വാക്സിൻ പരിപാടിയും (വികസന-നിർവഹണ കാഴ്ചപ്പാടുകളിൽ) കോവിഡ് നിരീക്ഷണനടപടികളും ഇന്ത്യയുടെ വാക്സിനേഷൻപദ്ധതിയെ ദീർഘകാലാടിസ്ഥാനത്തിൽ സ്വാധീനിക്കും. 
ദുർബലമായ ജീവിതാവസ്ഥകൾ കണ്ടറിയാനും ആരോഗ്യപരിരക്ഷയിൽ അടിയന്തരശ്രദ്ധ നൽകാനും ഈ മഹാമാരി നമ്മെ പ്രേരിപ്പിച്ചു. കാത്തിരിപ്പിനും പരീക്ഷണങ്ങൾക്കുമായി പാഴാക്കാൻ ഇനി അധികം സമയമില്ലെന്നും നമ്മുടെ ആരോഗ്യപരിപാലന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ചെറുചുവടുകൾവെക്കാനും ഇത്‌ 
നമ്മെ പഠിപ്പിച്ചു. വലിയ കുതിച്ചുചാട്ടത്തിനുള്ള സമയം വന്നുകഴിഞ്ഞു. അതിനായി രാജ്യം സജ്ജമാണ്.