സമത്വ മുന്നേറ്റ യാത്ര വാക്‌പോരിന്റെ യാത്ര കൂടിയാവുമെന്ന് വ്യക്തമായി. യാത്ര പുറപ്പെടും മുമ്പ് പ്രതിപക്ഷ നേതാവ് വി.എശ്. അച്യുതാനന്ദനും യാത്രാനായകന്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേരളത്തിന്റെ രണ്ടറ്റത്തുനിന്നും വാക്കുകള്‍ കൊണ്ടുള്ള യുദ്ധം തുടങ്ങി. സമത്വമുന്നേറ്റയാത്ര ആറ്റിങ്ങലില്‍ എത്തുമ്പോള്‍ ആര്‍.എസ്.എസ്സുകാരുടെ വേഷമായ നിക്കറും വെള്ള ഷര്‍ട്ടുമായിരിക്കും വെള്ളാപ്പള്ളിക്കെന്ന് വി.എസ് പരിഹസിച്ചപ്പോള്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഇതേ വേഷത്തിലുണ്ടാവുമെന്നും കാലു പൊള്ളിയ കുരങ്ങന്റെ അവസ്ഥയിലാണ് വി.എസെന്നും വെള്ളാപ്പള്ളി തിരിച്ചടിച്ചു. യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ജലസമാധിയാകുമെന്നു വി.എസ്. പരിഹസിച്ചപ്പോള്‍ ജഡമായി കിടന്ന വി.എസിനെ ഈ അവസ്ഥയിലെത്തിച്ചത് സമത്വ മുന്നേറ്റ യാത്രയാണെന്ന് വെള്ളാപ്പള്ളിയുടെ മറുപടി. കേരളത്തിലെ രണ്ടു നേതാക്കളുടെ തരംതാഴുന്ന ഈ പ്രസ്താവനകളോട് നിങ്ങള്‍ക്കും പ്രതികരിക്കാം.