തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ജാതിപരമായ വിവേചനമില്ലാതെ വേദം അറിയാവുന്ന ആര്‍ക്കും പുരോഹിതരാവാമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ബുധനാഴ്ച ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നു. ക്ഷേത്രങ്ങളില്‍ പുരോഹിതരെ നിയമിക്കുമ്പോള്‍ ആചാരം പാലിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

ക്ഷേത്രങ്ങളിലെ പുരോഹിത നിയമനം: ആചാരം പാലിക്കണമെന്ന് സുപ്രീംകോടതി

 

1971ല്‍ എം. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ. സര്‍ക്കാറാണ് പുരോഹിതനാവാന്‍ ജാതിയുടെ പിന്‍ബലം വേണ്ടെന്ന ഉത്തരവ് കൊണ്ടുവന്നത്. വേദങ്ങളും ശാസ്ത്രങ്ങളും അറിയാവുന്ന ആര്‍ക്കും പുരോഹിതരാവാമെന്ന നിലപാടാണ് ഡി.എം.കെ. സര്‍ക്കാര്‍ എടുത്തത്. ഇത് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും അന്ന് സുപ്രീംകോടതി സര്‍ക്കാരിനൊപ്പം നിന്നു.

ഈ വിധിയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പുരോഹിതരാവാന്‍ ബ്രാഹ്മണരായിരിക്കേണ്ടതില്ലെന്നും ക്ഷേത്രാചാരങ്ങളില്‍ അവഗാഹമുള്ളവര്‍ക്ക് ഏതു ജാതിക്കാരായാലും പുരോഹിതരാവാമെന്നുമായിരുന്നും കാണിച്ച് 2006 ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പുതിയ ഉത്തരവ്. ജാതി വിവേചനം വേണമെന്നാണോ കോടതി നിലപാട് ? ഈ വിഷയത്തില്‍ നിങ്ങള്‍ക്കും പ്രതികരിക്കാം.