എതിരഭിപ്രായം പറയുന്നവരെ കൂവി തോല്‍പ്പിക്കുന്നതു പോലെയാണ് ആമിര്‍ ഖാനോട് സോഷ്യല്‍ മീഡിയ ചെയ്യുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ രാജ്യത്തെ രാഷ്ട്രീയാവസ്ഥയെ കുറിച്ചു സംസാരിച്ച ആമിറിനോട് എതിരാളികള്‍ ചെയ്തത് അദ്ദേഹം ബ്രാന്‍ഡ് അംബാസഡറായ സ്‌നാപ്ഡീല്‍.കോമിനെ കരിവാരി തേച്ചാണ്. 'ആപ്പ് വാപസി' എന്ന ്#ടാഗില്‍ ട്വിറ്ററിലൂടെയാണ് സ്‌നാപ്ഡീലിനെതിരായ കാമ്പയിന്‍. സ്‌നാപ്ഡീലിന്റെ ആന്‍ഡ്രോയിഡ് ആപ്പിന് മോശം റേറ്റിങ് നല്‍കിയാണ് ചിലര്‍ പ്രതിഷേധിച്ചത്. ഒറ്റയടിക്ക് നിരവധി പേര്‍ സ്‌നാപ് ഡീല്‍ ആപ്പിന് ഏക സ്റ്റാര്‍ റേറ്റിങ്ങ് നല്‍കിയാണ് അനിഷ്ടം പ്രകടിപ്പിച്ചത്. ഇതേ സമയം തന്നെ മറ്റൊരു വിഭാഗം സ്‌നാപ്ഡീല്‍ ആപ്പിന് ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കി ഇതിനെ പ്രതിരോധിക്കാനും ശ്രമം നടത്തി. ബോളിവുഡ് രണ്ടായി തിരിഞ്ഞ് പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ നിങ്ങള്‍ക്കും പ്രതികരിക്കാം.