പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി പാകിസ്താനിലെത്തി നവാസ് ഷെരിഫുമായി ചര്‍ച്ച നടത്തുന്നത് ഇന്ത്യന്‍ പാര്‍ലമെന്റിനെയും ഇന്ത്യക്കാരെയും ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ്. ചര്‍ച്ചയുടെ ഫലം എന്തു തന്നെയായാലും മോദിയുടെ വിദേശനയതന്ത്ര രീതികള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. മോദിക്കു വ്യക്തിപരമായി തീര്‍ക്കാന്‍ കഴിയുന്ന ഒന്നാണ് 70 വര്‍ഷം പഴക്കമുള്ള രണ്ടു രാജ്യങ്ങളുടെയും ശത്രുതയെന്ന് ആരും കരുതുന്നുമില്ല. പിന്നെ എന്തിനായിരിക്കും മോദി തീര്‍ത്തും അപ്രതീക്ഷിതമായി കാബൂളില്‍നിന്നു വരുമ്പോള്‍ ലാഹോറില്‍ ഇറങ്ങിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മടക്കയാത്രയില്‍ പാകിസ്താനില്‍ ഇറങ്ങുമെന്ന് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് മോദി രാജ്യത്തെ അറിയിച്ചത്. ലാഹോര്‍ വിമാനത്താവളത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നരേന്ദ്രമോദിയെ സ്വീകരിച്ചു. ജന്മദിനത്തില്‍ നവാസ് ഷെരീഫിന് മോദി ആശംസകള്‍ നേര്‍ന്ന ശേഷം ഇരുവരും ഹെലികോപ്റ്ററില്‍ നവാസ് ഷെരീഫിന്റെ കുടുംബവീട്ടിലേക്ക് പോയി. മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തുമ്പോള്‍ കശ്മീര്‍ വിഘടനവാദി സംഘടകള്‍ അതിനെ സ്വാഗതം ചെയ്തു. മോദിയുടെ സന്ദര്‍ശനത്തെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്വാഗതം ചെയ്തു. പിറന്നാള്‍ സന്ദേശമറിയിക്കാന്‍ നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ച് സംസാരിച്ച ശേഷമാണ് സന്ദര്‍ശനം തീരുമാനിച്ചത്. അടിക്കടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അതു കൂടുതല്‍ പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന മോദിയുടെ നയതന്ത്ര രീതികളെ കുറിച്ച് നിങ്ങള്‍ക്കും പ്രതികരിക്കാം.