സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാംക്ലാസ് മുതല്‍ പത്ത് വരെ മലയാളം നിര്‍ബന്ധ ഒന്നാംഭാഷയാക്കിക്കൊണ്ടും ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം മലയാളം നിര്‍ബന്ധമാക്കാനും വ്യവസ്ഥ ചെയ്യുന്ന മലയാള ഭാഷാ ബില്‍ നിയമസഭ പാസാക്കി. 

എന്നാല്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും നിയമപരമായ തടസ്സങ്ങള്‍ ഇതിനുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. 

ഇത്തരം ബില്ലുകള്‍ കൊണ്ട് മാത്രം മലയാള ഭാഷ രക്ഷപ്പെടുമോ. ആധുനിക സാങ്കേതിക വിദ്യാകാലത്ത് ഭാഷയെ വളര്‍ത്താന്‍ എന്ത് ചെയ്യണം. നിങ്ങള്‍ക്കും പ്രതികരിക്കാം.