സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. നയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കേരളത്തില്‍ ബീവറേജസ് കോര്‍പ്പറേഷന്‍ വഴി മദ്യം യഥേഷ്ടം മദ്യം വില്‍ക്കുമ്പോള്‍ ബാറുകള്‍ 740 ല്‍ നിന്നും 27 ആയി ചുരുക്കിയ നടപടിക്കെതിരെ നേരത്തേ വിമര്‍ശമുണ്ടായിരുന്നു. മദ്യ ഉപഭോഗം കുറഞ്ഞെന്നും ഇല്ലെന്നും രണ്ടുതട്ടിലാണ് ചര്‍ച്ചകള്‍. മയക്കുമരുന്നിന്റെ ഉപയോഗം കൂടിയതായും ആരോപണമുണ്ട്.
ബാര്‍ മാത്രം പൂട്ടിയാല്‍ മദ്യോപഭോഗം കുറയുമോ? നിങ്ങള്‍ക്കും പ്രതികരിക്കാം...