ടെലിവിഷന്‍ ചാനലുകളിലെ സ്ഥിരം പരിപാടികളുടെ കൂട്ടത്തിലുള്ള ഒന്നാണ് ജ്യോതിഷ പരിപാടികള്‍. കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ ഇവയ്ക്കുള്ള പ്രചാരം വളരെയധികമാണ്. സമൂഹത്തില്‍ അന്ധവിശ്വാസവും വ്യാപിക്കുന്നതും അവയുടെ പേരിലുളള ചൂഷണങ്ങളും ചെറുക്കാനായി അന്ധവിശ്വാസനിരോധന ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ ചാനലുകളിലെ ജ്യോതിഷ പരിപാടികള്‍ നിരോധിക്കാന്‍ പ്രത്യേക ചട്ടം തയ്യാറാക്കുന്നതിനെ കുറിച്ചും ആലോചിക്കുകയാണ്. ചട്ടം ഉണ്ടാക്കാനുള്ള നീക്കത്തെ കുറിച്ച് അറിയിച്ചുകൊണ്ട് 'മൂഢത്വവും യുക്തിരഹിതമായ വസ്തുതകള്‍ പ്രചരിപ്പിക്കുന്ന പരിപാടികള്‍' എന്നാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത്തരം പരിപാടികളെ വിശേഷിപ്പിച്ചത്.

ജ്യോതിഷ പരിപാടികള്‍ ജനങ്ങള്‍ക്കിടയില്‍ അന്ധവിശ്വാസത്തെ വളര്‍ത്തുന്നുണ്ടോ? ഇവ നിരോധിക്കേണ്ടത് ആവശ്യമാണോ?...നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..