ഡല്‍ഹിയില്‍ ജ്യോതി സിങ് എന്ന 23 കാരിയെ കൊടുംക്രൂരമായി ബലാത്സംഗം ചെയ്ത കുറ്റവാളി പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ ഞായറാഴ്ച പുറത്തിറങ്ങാന്‍ പോകുന്നു. കേസിലെ മറ്റ് പ്രതികള്‍ക്ക് തൂക്കുകയര്‍ വിധിച്ചപ്പോഴാണ് ഇയാളെ മൂന്നുവര്‍ഷത്തെ ദുര്‍ഗുണ പാഠശാലാ വാസത്തിന് ശേഷം പുറത്തുവിടുന്നത്. നീതികിട്ടയത് നിര്‍ഭയക്കല്ല കുറ്റവാളികള്‍ക്കാണെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇവര്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.
ഇത്തരം പ്രത്യേക സാഹചര്യങ്ങളില്‍ കൊടുംകുറ്റവാളികള്‍ രക്ഷപ്പെടുന്നത് തടയാനായി നിയമ നിര്‍മ്മാണം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. നിങ്ങള്‍ക്ക് എന്തു തോന്നുന്നു?. രാജ്യം കണ്ട കൊടുംക്രൂര കൃത്യത്തിന്റെ കാരണക്കാരന്‍ ചെറിയ ശിക്ഷക്ക് ശേഷം പുറത്തുപോകുന്നതിന് ന്യായമാണോ? നിര്‍ഭയക്ക് നീതികിട്ടിയോ? നാളെ മറ്റൊരു നിര്‍ഭയയുണ്ടാകാതിരിക്കാന്‍ നിയമനിര്‍മ്മാണം ആവശ്യമാണോ?
നിങ്ങള്‍ക്കും പ്രതികരിക്കാം