പഠനം മുടക്കി പതിന്നാല് വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളെ ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്. കുട്ടികളെ ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കണമെങ്കില്‍ ഇനിമുതല്‍ ജില്ലാ കളക്ടറുടേയും ജില്ലാ പോലീസ് മേധാവിയുടേയും മുന്‍കൂര്‍ അനുമതിയും വേണം.
രാഷ്ട്രീയവും മതപരവുമായ ചടങ്ങുകളില്‍ കുട്ടികളെ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുന്നതായി ആരോപിച്ച് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച പരാതി പരിഗണിച്ചാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചത്. കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം
കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കുന്നത് നിയന്ത്രിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഉചിതമോ......? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക