കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച് റിപ്പോര്‍ട്ടായി. കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും കൂടിയത് 2,25,000 രൂപയുമാണ് പുതിയ സ്‌കെയില്‍. ശുപാര്‍ശകള്‍ അതേപടി നടപ്പിലായാല്‍ ജനവരി മാസത്തിലെ ശമ്പളം മുതല്‍ ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. അലവന്‍സുകളിലുള്ള വര്‍ധനകൂടി പരിഗണിക്കുമ്പോള്‍ ജീവനക്കാരുടെ വേതനം 23.55 ശതമാനം വര്‍ധിക്കും. പെന്‍ഷനില്‍ 24 ശതമാനം വര്‍ധനയുണ്ട്. നിലവിലെ 52 അലവന്‍സുകളും പ്രത്യേകമായുള്ള 36 അലവന്‍സുകളും നിര്‍ത്തലാക്കി. ജീവനക്കാരുടെ പ്രവര്‍ത്തനമികവ് നോക്കിയാവണം സ്ഥാനക്കയറ്റം നല്‍കേണ്ടത് എന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. ഫിറ്റ്‌മെന്റ് ഫോര്‍മുല 2.57 ആയി നിജപ്പെടുത്തി. അതായത് 2006 ലെ അടിസ്ഥാന ശമ്പളത്തിന്റെ 2.57 മടങ്ങായിരിക്കും പുതിയ ശമ്പളം. വാര്‍ഷിക ഇന്‍ക്രിമെന്റ് മൂന്നുശതമാനമായി തുടരും. ശുപാര്‍ശകള്‍ അതേപടി നടപ്പിലാക്കിയാല്‍ ഒരു ലക്ഷം കോടിക്ക് മുകളിലാണ് സര്‍ക്കാരിനുണ്ടാകുന്ന അധികബാധ്യത. ശമ്പളം സ്‌കെയില്‍ നിങ്ങള്‍ക്കും വിലയിരുത്താം, അഭിപ്രായം പങ്കുവെക്കാം