സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ സ്വന്തം നിലപാട് കൊണ്ട് ജനപിന്തുണ നേടിയെടുത്തവര്‍ വിരളമാണ്. എപ്പോഴും ഭരണാധികാരികള്‍ക്ക് ഓാശാന പാടാനാണ് ഭൂരിപക്ഷവും ശ്രമിച്ചിട്ടുള്ളത്. ഇവിടെയാണ് ഡി.ജി.പി. ജേക്കബ് തോമസ് അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് വ്യത്യസ്തനാവുന്നത്. അഗ്‌നി സുരക്ഷാ സംവിധാനങ്ങളില്ലാത്ത സംസ്ഥാനത്തെ 77 വന്‍കിട ഫഌറ്റുകള്‍ക്ക് ജേക്കബ് തോമസ് നല്‍കിയ നോട്ടീസ് ശരിവെച്ചുകൊണ്ട് ഫയര്‍ എ.ഡി.ജി.പി. അനില്‍ കാന്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതോടെ സര്‍ക്കാരിന്റെ പൂച്ച് പുറത്തായി. ജനവിരുദ്ധമായ നിലപാടുകള്‍കൊണ്ടാണ് ജേക്കബ് തോമസിനെ മാറ്റിയതെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് ഇതോടെ തിരിച്ചടിയായി. ഈ മാസം 11നാണ് ജേക്കബ് തോമസിന് പകരക്കാരനായി എത്തിയ അനില്‍ കാന്ത് തന്റെ മുന്‍ഗാമിയുടെ നിലപാടുകളാണ് ശരിയെന്ന് കാണിച്ച് ആഭ്യന്തര സെക്രട്ടി നളിനി നെറ്റോയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഫ്‌ളാറ്റുകള്‍ക്ക് നോട്ടീസ് നല്‍കിയതിന് കാരണമായി ജേക്കബ് തോമസ് നിരത്തിയ എല്ലാ വാദങ്ങളെയും അനില്‍ കാന്ത് റിപ്പോര്‍ട്ടില്‍ ശരിവയ്ക്കുന്നുണ്ട്. നട്ടെല്ലുള്ള ഉദ്യോഗസ്ഥനു മുന്നില്‍ നാണം കെടുന്നതതാര്? നിങ്ങള്‍ക്കും വിലയിരുത്താം, അഭിപ്രായം പങ്കുവെക്കാം.