1950-ൽ രാജ്യത്ത് അറുനൂറോളം ബാങ്കുകൾ
 1959 ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയെയും അനുബന്ധ ബാങ്കുകളെയും ദേശസാത്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപവത്കരിച്ചു
 തിരുവിതാംകൂർ രാജാവ് 1945-ൽ രൂപവത്കരിച്ച ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ്, 1960-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധബാങ്കായി. തിരുകൊച്ചി മേഖലയിലെ ചെറുബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ലയിച്ചു.
 1967 - ബാങ്കുകൾക്ക് സാമൂഹിക നിയന്ത്രണം കൊണ്ടുവരുന്നതിനെ കുറിച്ച് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി ചർച്ച ചെയ്തു, നടപ്പാക്കാൻ ധനമന്ത്രി മൊറാർജി ദേശായിയെ ഏൽപ്പിച്ചു
 1968 - ദേശസാത്കരണത്തിന് മുന്നോടിയായി ബാങ്കിങ് റെഗുലേഷൻ നിയമത്തിൽ ഭേദഗതി വന്നു. വ്യവസായികൾ ഇതിനെതിരേ ശക്തമായി പ്രതിഷേധിച്ചു.
 ബാങ്ക് ദേശസാത്കരണം നടന്നത് രണ്ടുതവണ
 രണ്ടുതവണയും പ്രധാനമന്ത്രി ഇന്ധിരാഗാന്ധി
 ഒന്നാംഘട്ട ദേശസാത്കരണം (1969)
 ഇന്ദിരാഗാന്ധിയുടെ  പ്രഖ്യാപനം
50 കോടിയിലധികം നിക്ഷേപമുള്ള 14 ബാങ്കുകൾ ദേശസാത്കരിച്ചു. ജൂലായ് 19 രാത്രി 8.15-ന് ഓൾ ഇന്ത്യ റേഡിയോയിലൂടെ അന്നത്തെ പ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധി പ്രഖ്യാപനം നടത്തി.
1. ബാങ്ക് ഓഫ് ഇന്ത്യ
2. ബാങ്ക് ഓഫ് ബറോഡ
3. പഞ്ചാബ് നാഷണൽ ബാങ്ക്
4. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
5. കാനറ ബാങ്ക്
6. സിൻഡിക്കേറ്റ് ബാങ്ക്
7. ദേനാ ബാങ്ക്
8. അലഹാബാദ് ബാങ്ക്
9. യുണൈറ്റഡ് കൊമേഴ്‌സ്യൽ ബാങ്ക്
10. ഇന്ത്യൻ ബാങ്ക്
11. ഇന്ത്യൻ ഓവർസീസ് ബാങ്ക്
12. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
13. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
14. ബാങ്ക് ഓഫ് മഹാരാഷ്ട്ര
 1971- ദേശീയ വായ്പ ഗാരന്റി കോർപ്പറേഷൻ നിലവിൽ വന്നു
 1975- ഗ്രാമീൺ ബാങ്കുകൾ പ്രവർത്തനം ആരംഭിച്ചു

രണ്ടാംഘട്ട ദേശസാത്കരണം (1980) 
200 കോടിയിലേറെ നിക്ഷേപ മൂലധനമുള്ള ആറുബാങ്കുകൾ ദേശസാത്കരിച്ചു
1. വിജയാ ബാങ്ക്
2. പഞ്ചാബ് ആൻഡ്‌ സിന്ധ് ബാങ്ക്
3. ന്യൂ ബാങ്ക് ഓഫ് ഇന്ത്യ
4. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്
5. ആന്ധ്ര ബാങ്ക്
6. കോർപ്പറേഷൻ ബാങ്ക്
 1982 കാർഷികമേഖലയ്ക്ക് മാത്രമായി നബാർഡ് രൂപവത്കരിച്ചു
 1990 സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെൻറ് ബാങ്ക് (സിഡ്ബി) രൂപവത്കരിച്ചു 
 1993 - ദേശസാത്കൃത ബാങ്കായ ന്യൂ ഇന്ത്യാ ബാങ്ക് പ്രതിസന്ധിയിലായതിനെത്തുടർന്ന് പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റെടുത്തു. 
 2004 - സ്വകാര്യ സംരംഭത്തോടെ ലോക്കൽ ഏരിയ ബാങ്കുകൾക്ക് അനുമതി
 2017- എസ്.ബി.ടി. ഉൾപ്പെടെയുള്ള സ്റ്റേറ്റ് ബാങ്കുകളുടെ അനുബന്ധബാങ്കുകളെല്ലാം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചു.

ഇടപാടുകാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാവില്ല -നിർമലാ സീതാരാമൻ
ഇടത്തരം ബാങ്കുകൾ ലയിപ്പിച്ച് പുതിയ ബാങ്കാക്കുന്നതോടെ സാങ്കേതികവിദ്യ, പാസ് ബുക്ക്, എ.ടി.എം. തുടങ്ങിയവ വഴി കൂടുതൽ ഇടപാടുകാരിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനാവുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇടപാടുകാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നു മാത്രമല്ല, കൂടുതൽ സൗകര്യം ലഭിക്കുകയും ചെയ്യും. ജീവനക്കാരെ പരിച്ചുവിടുകയുമില്ല. അഞ്ചുലക്ഷംകോടി രൂപയുടെ സമ്പദ് വ്യവസ്ഥയിലേക്കു രാജ്യം നീങ്ങുമ്പോൾ ബാങ്കുകൾ വലുപ്പത്തിലും ബിസിനസിലും പ്രവർത്തനത്തിലും  അതിനോടു ചേർന്നുനിൽക്കുന്നവയാകണം- അവർ പറഞ്ഞു.  പുതിയ ബാങ്കുകൾക്ക് ചീഫ് ജനറൽ മാനേജർമാരെ നിയമിക്കാൻ അധികാരമുണ്ടാവും. ചീഫ് റിസ്ക് ഓഫീസർമാരെയും നിയമിക്കണം. ഓരോ വായ്പയുടെയും റിസ്ക് കണക്കാക്കുയാണ് ഇവരുടെ ചുമതല. പുറമേനിന്നുള്ള പ്രത്യേക ഓഡിറ്റർക്കു സമാനമായ പദവിയായിരിക്കും ഇത്.