• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Features
More
Hero Hero
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

തുറന്നിടണം അടച്ചിട്ട വാതിലുകൾ, മാറ്റാം മനോഭാവങ്ങൾ

Nov 16, 2020, 11:03 PM IST
A A A
# അപർണ വിശ്വനാഥ്

social groupആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വൈകാരികതലങ്ങൾ വ്യത്യസ്തമാണ്. അതിനനുസരിച്ചുതന്നെ വ്യത്യസ്തമാണ് അവർ വികാരങ്ങൾ പ്രകടിപ്പിക്കുന്ന രീതികളും. ഒരാൾ തന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നരീതിയനുസരിച്ചാണ് നമ്മളിൽ അവരെക്കുറിച്ചുള്ള അഭിപ്രായങ്ങളും ധാരണകളും സാധാരണയായി രൂപപ്പെടുന്നതും. 

പുരുഷൻ കരഞ്ഞാലെന്താണ്?

സമൂഹമെന്ന നിലയിൽ, ചില പെരുമാറ്റരീതികൾ സ്വീകാര്യവും മറ്റു ചിലത് അസ്വീകാര്യവുമാണെന്ന് നേരത്തേ ത്തന്നെ നമ്മൾ ധരിച്ചുവെച്ചിട്ടുണ്ട്. കൗമാരക്കാരൻ അല്ലെങ്കിൽ ഒരു പുരുഷൻ കരയുന്നതും തന്റെ വികാരങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നതുമെല്ലാം പരിഹാസ്യമാണിവിടെ. ഇത്തരം സാമൂഹിക നിബന്ധനകളാൽ ചുറ്റിവരിയപ്പെട്ടിട്ടുള്ളതിനാൽ, ദുർബലമെന്ന് പൊതുവേ വിളിക്കപ്പെടുന്ന വികാരങ്ങളെ അടക്കി, ഒളിപ്പിച്ചു പിടിക്കാനും ശക്തരും പൗരുഷമുള്ളവരുമായി സ്വയം അവതരിപ്പിക്കാനും പുരുഷന്മാരും ആൺകുട്ടികളും നിർബന്ധിതരാവുന്നു. ഇത്തരം അനാവശ്യവും അനാരോഗ്യകരവുമായ പ്രവണതകളെ പാടേ ഇല്ലാതാക്കണം.
തങ്ങളുടെ വികാരങ്ങളും ഭയവും സത്യസന്ധമായി പ്രകടിപ്പിക്കുന്നത് ആരോഗ്യകരമാണെന്ന് പുരുഷന്മാർ തിരിച്ചറിയണം. സ്ത്രീ പുരുഷഭേദമെന്യേ, പ്രായഭേദമെന്യേ അത് എല്ലാവരും അംഗീകരിക്കാൻ തയ്യാറാകണം.

അണുകുടുംബങ്ങളിലെ ആത്മഹത്യകൾ

ഇത്തരം അടക്കിവെക്കലുകൾ ആൺകുട്ടികളിലും പുരുഷന്മാരിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നമ്മളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവനവന്റെ വികാരങ്ങളെ പൂർണമായും സത്യസന്ധമായും പ്രകടിപ്പിക്കുന്നതിനുള്ള അവകാശവും അവസരവും നാമവർക്ക് നിഷേധിക്കുകയാണ്. വികാരങ്ങൾ പ്രകടിപ്പിക്കുന്നത് വിലക്കിക്കൊണ്ടുള്ള സാമൂഹിക രൂപകല്പനയും അതുണ്ടാക്കുന്ന സമ്മർദവും ഉത്കണ്ഠ, വിഷാദം, ആത്മഹത്യാപ്രവണത, മറ്റ് വൈകാരിക പ്രശ്നങ്ങൾ എന്നിവ വർധിക്കുന്നതിലെ പ്രധാന ഘടകങ്ങളാണ്. ഇത് സ്ത്രീപുരുഷഭേദമെന്യേ എല്ലാവരെയും അപകടാവസ്ഥയിലേക്ക് നയിക്കുന്നു. 

കഴിഞ്ഞ ഏതാനും മാസങ്ങളിൽ കേരളത്തിലുണ്ടായ ആത്മഹത്യകളുടെ കണക്കുകൾ നമ്മൾ കണ്ടും വായിച്ചും അറിഞ്ഞിട്ടുള്ളതാണ്. ആത്മഹത്യ ചെയ്ത, 18 വയസ്സിൽത്താഴെയുള്ള കുട്ടികളിൽ ഭൂരിഭാഗവും സ്വന്തം വീടുകളിൽ മാതാപിതാക്കൾക്കൊപ്പംതന്നെ താമസിച്ചിരുന്നവരും അതിൽ ഭൂരിഭാഗവും അണുകുടുംബങ്ങളിൽ നിന്നുള്ളവരുമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് അവരെ നയിച്ച ഘടകങ്ങളെന്തെന്ന് ആഴത്തിൽ പഠിക്കേണ്ട സമയമാണിത്. വീട്ടിനുള്ളിൽ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം ദിനംചെല്ലുംതോറും ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് ഇതിനകംതന്നെ വ്യക്തമായ വസ്തുതയാണ്. 

കൂട്ടുകുടുംബവും കുടിയേറ്റവും

ഒരാൾ വളർന്നുവരുന്ന രീതിയിലും അയാളുടെ സ്വഭാവരൂപവത്‌കരണത്തിലും തലമുറ വ്യത്യാസം വലിയ പങ്കുവഹിക്കുന്നുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥ സാധാരണയായിരുന്ന അമ്പതുകളും എൺപതുകളിലുമെല്ലാം മാതാപിതാക്കൾക്ക് കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ അധികം സമയമുണ്ടായിരുന്നില്ല. അല്ലെങ്കിൽ ഒരുപക്ഷേ, ബന്ധുക്കളും സഹോദരങ്ങളുമുൾപ്പെടെ വിവിധ പ്രായത്തിലുള്ളവർ ഒരേ ഇടത്തിൽ  കഴിഞ്ഞിരുന്ന അക്കാലത്ത് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല.  മാതാപിതാക്കളും ബന്ധുക്കളും കുട്ടികളോട് ആലിംഗനത്തിലൂടെയോ ചുംബനത്തിലൂടെയോ  നടത്തുന്ന സ്നേഹവികാരസാന്ത്വന പ്രകടനങ്ങൾ അപൂർവവുമായിരുന്നെന്ന് മാത്രമല്ല, അത് പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല. പരസ്യ സ്നേഹപ്രകടനം, എന്തിന് പങ്കാളികൾ തമ്മിൽ  കൈപിടിച്ചു നടക്കുന്നതുപോലും അംഗീകരിക്കാൻ ബുദ്ധിമുട്ടിയിരുന്ന കാലം. എങ്കിലും വിവിധ പ്രായക്കാർ ഒന്നിച്ചു താമസിക്കുന്നതിനാൽ കൂട്ടുകുടുംബങ്ങളിൽ പരസ്പരസ്നേഹവും പിന്തുണയും നിലനിന്നു. ഒറ്റപ്പെടുന്നുവെന്ന് തോന്നുമ്പോൾ അവർ കൂട്ടുകാർക്കിടയിൽ ആശങ്കകൾ പങ്കുവെച്ചു. രക്ഷിതാക്കളുടെയോ മുതിർന്നവരുടെയോ ശ്രദ്ധയിൽപ്പോലുമെത്തിക്കാതെ കുട്ടികളുടെ കൂട്ടം അതവിടെത്തന്നെ പരിഹരിക്കുകയും ചെയ്തിരുന്നു.  തൊണ്ണൂറുകൾ മുതൽ, വിദ്യാഭ്യാസമുള്ള യുവത്വം കൂട്ടുകുടുംബങ്ങളിൽനിന്ന് മറ്റു നഗരങ്ങളിലേക്കും വിദേശത്തേക്കും പറിച്ചുനടപ്പെട്ടതോടെ കാര്യങ്ങൾ മാറി. കുടുംബങ്ങളിൽ അതുണ്ടാക്കിയ പ്രതിഫലനം ലഘൂകരിക്കാനുള്ള സംവിധാനങ്ങളും രീതികളും സ്വീകരിക്കുന്നതിൽ നാം പരാജയപ്പെട്ടു.   പുതിയയിടങ്ങളിൽ സുഹൃത്തുക്കളില്ലാത്തത്, ആശയവിനിമയത്തിലെ പാളിച്ച, പുതിയജോലിയും സംസ്കാരവും നൽകുന്ന സമ്മർദവുമെല്ലാം കുറച്ചധികം പേരെ വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും തള്ളിവിട്ടു. തലമുറകൾക്കിടയിലെ മാനസികാവസ്ഥയുടെയും പ്രത്യയശാസ്ത്രങ്ങളുടെയും വിടവ് വർധിച്ചതോടെ തലമുറഭേദമെന്നു പറയുന്നത് വെറും അഞ്ചോ ആറോ വർഷം മാത്രമായി ചുരുങ്ങി. അതായത് ഒരു വീട്ടിനുള്ളിൽത്തന്നെ നമുക്ക് രണ്ടോ മൂന്നോ തലമുറകളുണ്ടെന്നർഥം.  പുതിയരീതികളോട് പെട്ടെന്ന് പൊരുത്തപ്പെടാൻ മുതിർന്ന തലമുറയ്ക്കായില്ല. തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന തോന്നലിലേക്ക് അതവരെ നയിച്ചു. മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നത് നമ്മൾ കണ്ടു.  

മനോഭാവം മാറണം

സ്വതന്ത്രമായി ആശയവിനിമയം നടത്തുന്നതിനും പ്രശ്നങ്ങൾ പങ്കുവെക്കുന്നതിനും കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ നാം തയ്യാറാകണം. മാതാപിതാക്കളുടെ രീതികളും സംവിധാനങ്ങളും പിന്തുടരാൻ കുട്ടികൾക്കുമേൽ എത്രത്തോളം സമ്മർദം ചെലുത്തുന്നോ അത്രയുംതന്നെ ചെറുത്തുനിൽക്കാൻ അവരും ശ്രമിക്കും. അതിനാൽ കുട്ടികൾക്ക് ആത്മവിശ്വാസവും ആശ്വാസവും നൽകുന്നതരത്തിൽ തങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ശാരീരികമായും മാനസികമായും കുട്ടികളോടുള്ള സ്നേഹവും അടുപ്പവും രക്ഷിതാക്കൾ പ്രകടിപ്പിച്ചേ തീരൂ. വികാരങ്ങളും സ്നേഹവും അടുപ്പവും പ്രകടിപ്പിക്കുകയെന്നത്  സ്വാഭാവികമാകണം. 

(സാമൂഹികവൈകാരിക പഠനമേഖലയിൽ പ്രവർത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയാണ്‌ ലേഖിക) aparna@zocio.net 

PRINT
EMAIL
COMMENT
Next Story

സംഘർഷം ഒഴിവാക്കാൻ മുൻകൈയെടുത്തിരുന്നു, എന്തിനിത് വിവാദമാക്കുന്നു, എനിക്ക് രാഷ്ട്രീയമില്ല- ശ്രീ എം

ആർ.എസ്.എസ്.-സി.പി.എം. സമാധാനചർച്ചകൾക്ക് മുൻകൈയെടുത്ത സത്‌സംഗ് ഫൗണ്ടേഷൻ സാരഥി .. 

Read More
 

Related Articles

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്തിനാണ് രണ്ടുതരത്തിലുള്ള യൂണിഫോം?
Social |
 
  • Tags :
    • Aparna Viswanathan
More from this section
sri M
സംഘർഷം ഒഴിവാക്കാൻ മുൻകൈയെടുത്തിരുന്നു, എന്തിനിത് വിവാദമാക്കുന്നു, എനിക്ക് രാഷ്ട്രീയമില്ല- ശ്രീ എം
p c george
ഉമ്മൻചാണ്ടി നന്ദി കാണിച്ചില്ലെന്ന് പി.സി ജോർജ്ജ്
fever
അവഗണിക്കരുത് അപൂർവരോഗികളാണ്‌
SABARIMALA
മുറിവുണക്കാൻ രണ്ടടി പിന്നോട്ട്
g sukumaran nair
വിതച്ചാൽ കൊയ്യാം...
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.