ഫ്ഗാനിസ്ഥാനിലെ നാല് വനിതാ പൈലറ്റുമാരില്‍ ഒരാളായ സഫിയ ഫിറോസിയെ ശരിയത്ത് നിയമപ്രകാരം താലിബാന്‍ കല്ലെറിഞ്ഞു കൊന്നു എന്ന തരത്തിലാണ് ചിത്രത്തോടുകൂടി വാര്‍ത്ത പ്രചരിക്കുന്നത്. യൂട്യുബിലും ഫേസ്ബുക്കിലുമായ് നിരവധി പേരാണ് ഈ വാര്‍ത്ത പങ്കുവെച്ചിട്ടുള്ളത്.

വിശദമായ പരിശോധനയില്‍ ചിത്രത്തില്‍ കാണുന്നത് 2015-ല്‍ ഖുര്‍ആന്‍ കത്തിച്ചു എന്ന വ്യാജ ആരോപണത്തെ തുടര്‍ന്ന് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫര്‍ഖുന്ദ മാലിക്സാദ എന്ന 27 കാരിയുടെ ചിത്രമാണ് എന്ന് കണ്ടെത്തി.

ഫര്‍ഖുന്ദ കൊലപാതകവുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ ലിങ്ക്: https://jonathanturley.org/2015/05/06/afghan-court-sentences-four-to-death-in-farkhunda-murder-as-islamic-clerics-denounce-the-verdict-as-attack-on-islam/

ആരാണ് സഫിയ ഫിറോസി?

അഫ്ഗാനിസ്താന്റെ രണ്ടാമത്തെ വനിതാ പൈലറ്റ് ആണ് സഫിയ ഫിറോസി. 2016-ല്‍ അസോസിയേറ്റഡ് പ്രസ് നടത്തിയ ഇന്റര്‍വ്യൂവിനു ശേഷം സഫിയയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അസ്സോസിയേറ്റ് പ്രസുമായ് നടന്ന ഇന്റര്‍വ്യൂവിന്റെ ലിങ്ക്: https://www.youtube.com/watch?v=YjCcEyUCbB8

വാസ്തവം എന്ത്?

അഫ്ഗാനിസ്ഥാനിലെ നാല് വനിതാ പൈലറ്റുമാരില്‍ ഒരാളായ സഫിയ ഫിറോസിയെ ശരിയത്ത് നിയമപ്രകാരം താലിബാന്‍ കല്ലെറിഞ്ഞു കൊന്നു എന്ന തരത്തിലാണ് ചിത്രത്തോടുകൂടി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. ഇത് 2015-ല്‍ ഖുര്‍ആന്‍ കത്തിച്ചു എന്ന വ്യാജ ആരോപണത്തെ തുടര്‍ന്ന് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫര്‍ഖുന്ദ മാലിക്സാദ എന്ന 27-കാരിയുടെ ചിത്രമാണ്.

Content Highlights: Woman Pilot Stoned To Death In Afghanistan? | Fact Check