വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ നേടാന്‍ അവസരം എന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ളൊരു സന്ദേശം പലരും പങ്കുവെക്കുന്നുണ്ട്. ഇത് വലിയ തട്ടിപ്പാണെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഈ സന്ദേശത്തിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു പേജുള്ള വെബ്‌സൈറ്റിലേക്കാണ് ചെന്നെത്തുക. 

അതില്‍ 'നിങ്ങള്‍ വാട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ.' എന്നാണ് കാണാനാവുക. കേരളത്തിലെ തന്നെ പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത് പണം നേടൂ എന്നാണ് പരസ്യം. ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നും വെബ്സൈറ്റില്‍ പറയുന്നു. 

തട്ടിപ്പിൻ്റെ പുതുവഴികൾ: സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം സ്റ്റാറ്റാസിലൂടെ ദിവസവും...

Posted by Kerala Police on Wednesday, 7 October 2020

പരസ്യം കണ്ട് രജിസ്റ്റര്‍ ചെയ്യുന്നവരോട് ഫോണ്‍ നമ്പരും ജില്ലയും തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും. ഇത് കൂടാതെ നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ക്ക് ലഭിക്കുന്ന വ്യൂവ്‌സിന്റ സ്‌ക്രീന്‍ ഷോട്ട് കാണിച്ചുകൊടുക്കണം. 30 ല്‍ കുറവ് വ്യൂ ഉള്ള സ്റ്റാറ്റസുകള്‍ പരിഗണിക്കില്ല, ഒരു ദിവസം പരമാവധി 20 സ്റ്റാറ്റസുകള്‍ വരെ ഷെയര്‍ ചെയ്യാവുന്നതാണ്, ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം വഴി മാത്രമേ പണം പിന്‍വലിക്കാനാവൂ, ഓരോ ശനിയാഴ്ചയും പേ ഔട്ട് ഉണ്ടാകും  തുടങ്ങിയ നിര്‍ദേശങ്ങള്‍ ലഭിക്കും. 

എന്നാല്‍ ഇത് ബാങ്കിങ് വിവരങ്ങള്‍ ശേഖരിച്ച് ബാങ്കിങ് തട്ടിപ്പ് നടത്താനായി ഉപയോഗിക്കാനാണ് സാധ്യതയെന്ന് കേരള പോലീസ് മുന്നറിയിപ്പ് 

എന്നാല്‍ നിലവില്‍ ഈ സ്റ്റാറ്റസിനൊപ്പം പ്രചരിക്കുന്ന ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ സമാനമായ മറ്റ് ലിങ്കുകള്‍ ഇത്തരം അവകാശ വാദങ്ങള്‍ക്കൊപ്പം പ്രചരിക്കാനിടയുണ്ട്. അവ കാണുമ്പോള്‍ സ്ഥിരീകരിക്കാതെ പങ്കുവെക്കാതിരിക്കുക. 

Content Highlights: whatsapp status earn money fraud