സെപ്റ്റംബർ 18-ന്  ട്വിറ്ററിൽ PIYU$H Kshatriya Speaks എന്ന പ്രൊഫൈലിൽ ട്വീറ്റ് ചെയ്ത കോവിഡ് സംബന്ധിച്ച കണക്കുകൾ ഇപ്രകാരമാണ്.
 
ഇന്നലെ
ബിജെപി ഭരിക്കുന്ന ബീഹാർ, യു.പി., എം.പി., കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ  1.2 കോടി വാക്‌സിനേഷൻ നൽകി.
അതേസമയം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നീ ബി.ജെ.പി. ഇതര സംസ്ഥാനങ്ങൾക്ക് ഇതുവരെ 30 ലക്ഷം പേർക്ക് പോലും പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ കഴിഞ്ഞില്ല.
സ്ഥിതിവിവരക്കണക്കുകൾ എല്ലാം പറയുന്നു, ചിലർക്ക് ജനജീവിതത്തെക്കാൾ  വലുതാണ് രാഷ്ട്രീയം.
 
ഇതുവരെ പ്രസ്തുത ട്വീറ്റിന് 662 റിട്വീറ്റ്‌സും 2372 ലൈക്കുകളും കിട്ടിയിട്ടുണ്ട്. എന്താണ് ഈ കണക്കുകളുടെ വാസ്തവം?
tweet
 
അന്വേഷണം
 
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് സെപ്റ്റംബർ 19-ന് ട്വിറ്ററിൽ  പരാമർശിച്ച സംസ്ഥാനങ്ങളുടെ വാക്സിനേഷൻ നില ഇപ്രകാരമാണ്:
 
ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങൾ
 
സംസ്ഥാനം ആദ്യ ഡോസ് രണ്ടാം ഡോസ് ആകെ ഡോസ്‌
ബീഹാർ 4,06,57,341 92,76,334 4,99,33,675
യു.പി. 7,75,09,869 1,66,43,990 9,41,53,859
മധ്യപ്രദേശ് 4,49,61,857 1,22,95,930 5,72,57,787
കർണാടക 3,73,78,105 1,45,34,679 5,19,12,784
ഗുജറാത്ത് 3,98,67,489 1,66,11,405 5,64,78,894

 

സെപ്റ്റംബർ 18-ലെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും സെപ്റ്റംബർ 19-ലെ സ്ഥിതിയിൽനിന്ന് വ്യത്യസ്തമാകാൻ സാധ്യത കുറവാണ്.

ഇനി സെപ്റ്റംബർ 27-ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പ്രസിദ്ധികരിച്ച കണക്കുകൾ നോക്കാം:
 
സംസ്ഥാനം ആദ്യ ഡോസ് രണ്ടാം ഡോസ് ആകെ ഡോസ്‌
ബീഹാർ 4,29,44,235 1,04,36,129 5,33,80,364
യു.പി. 8,16,08,288 1,87,01,290 10,03,09,578
മധ്യപ്രദേശ് 4,70,84,580 1,40,37,105 6,11,21,685
കർണാടക 3,85,31,913 1,60,88,421 5,46,20,334
ഗുജറാത്ത് 4,13,18,268 1,82,14,246 5,95,32,514

 

പ്രസ്തുത സംസ്ഥാനങ്ങളിൽ ഈ രണ്ട് ദിവസങ്ങളിലെ ആദ്യ ഡോസുകളുടെ വ്യത്യാസം കൂട്ടിയാൽ 1.1 കോടിയോളം വരും. അതിനാൽ ട്വീറ്റിലെ ആദ്യ ഭാഗത്തിലെ കണക്കുകൾ ശരിയായിരിക്കാം.

ബി.ജെ.പി. ഇതര സംസ്ഥാനങ്ങൾ 

ഇനി ട്വീറ്റിലെ രണ്ടാം ഭാഗം. സെപ്റ്റംബർ 19-ന് ബി.ജെ.പി. ഇതര സംസ്ഥാനങ്ങളിലെ വാക്സിനേഷൻ കണക്ക് ഇതാണ്: 
 
സംസ്ഥാനം ആദ്യ ഡോസ് രണ്ടാം ഡോസ് ആകെ ഡോസ്‌
ബംഗാൾ 3,59,52,517 1,46,65,263 5,06,17,780
രാജസ്ഥാൻ 3,92,69,460 1,41,91,321 5,34,60,781
മഹാരാഷ്ട്ര 5,26,83,079 2,06,13,097 7,32,96,176
തമിഴ്‌നാട് 3,27,69,868 87,67,996 4,15,37,864
കേരളം 2,37,80,637 98,10,425 3,35,91,062

 

സെപ്റ്റംബർ 27-ന് മന്ത്രാലയം പ്രസിദ്ധീകരിച്ച ഈ സംസ്ഥാനങ്ങളുടെ വാക്സിനേഷൻ കണക്ക് ചുവടെ കൊടുത്തിരിക്കുന്നു.

സംസ്ഥാനം ആദ്യ ഡോസ് രണ്ടാം ഡോസ് ആകെ ഡോസ്‌
ബംഗാൾ 3,96,36,898 1,60,97,103 5,57,34,001
രാജസ്ഥാൻ 3,99,60,405 1,49,49,889 5,49,10,294
മഹാരാഷ്ട്ര 5,55,43,151 2,27,83,101 7,83,26,252
തമിഴ്‌നാട് 3,54,49,125 1,07,00,326 4,61,49,451
കേരളം 2,45,21,633 1,05,90,340 3,51,11,973

 

ഈ രണ്ട് ദിസങ്ങളിലെ ബി.ജെ.പി. ഇതര സംസ്ഥാനങ്ങളുടെ ഫസ്റ്റ് ഡോസ് വാക്സിനേഷൻ കണക്കുകളുടെ വ്യത്യാസം കൂട്ടുകയാണെങ്കിൽ അത് 1.06 കോടിയോളമുണ്ടാകും. 

അതിനാൽ ബി.ജെ.പി. ഇതര സംസ്ഥാനങ്ങൾക്ക് ഇതുവരെ 30 ലക്ഷം പേർക്ക് പോലും പ്രതിരോധ കുത്തിവയ്പ് നൽകാൻ കഴിഞ്ഞിട്ടില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്.
 
വാസ്തവം
 
പ്രസ്തുത ട്വീറ്റിലെ കണക്ക് തെറ്റിദ്ധാരണ പരത്തുന്നതാണ്. ട്വീറ്റിലെ ആദ്യ ഭാഗമായ, ബി.ജെ.പി. സംസ്ഥാനങ്ങൾ ഒരു കോടി പേരെ വാക്സിനേറ്റ് ചെയ്തു എന്ന അവകാശവാദം ശരിയാണെങ്കിലും, രണ്ടാം ഭാഗത്തിൽ ബി.ജെ.പി. ഇതര സംസ്ഥാനങ്ങൾ 30 ലക്ഷം പേരെ മാത്രമേ വാക്സിനേറ്റ് ചെയ്തു എന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. കേരളം പോലെയുള്ള ബി.ജെ.പി. ഇതര സംസ്ഥാനങ്ങളിൽ പലതും ഇതിനകം തന്നെ ഒരു കോടിയിൽ അധികം ജനങ്ങളെ വാക്സിനേറ്റ് ചെയ്തു കഴിഞ്ഞു. അതിനാൽ ഈ ട്വീറ്റിലെ വിവരങ്ങൾ പൂർണമായും ശരിയല്ല.
 
Content Highlights: Vaccination in BJP ruled states and the reality | Fact Check