റ്റനോട്ടത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുണ്ഡനം ചെയ്ത തലയും കഴുത്തിൽ കാവിഷാളും. ജോലി ചായവിൽപ്പന. ഇയാളുടെ ചിത്രം ട്വിറ്ററിൽ പ്രചരിക്കുന്നത് യോഗിയുടെ മൂത്ത സഹോദരൻ എന്ന് പറഞ്ഞാണ്. @kavita_tewari എന്ന ട്വിറ്റർഹാന്റിലിൽ ഒക്ടോബർ മൂന്നിനാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ തൊള്ളായിരത്തോളം പേരിത് റീ-ട്വീറ്റ് ചെയ്യുകയും മൂവായിരത്തിലധികം പേർ ലൈക്ക് ചെയ്യുകയും ചെയ്തു. യോഗിയുടെ സഹോദരൻ തന്നെയാണോ ഈ ചിത്രത്തിൽ കാണുന്ന വ്യക്തിയെന്നാണ് പരിശോധിക്കുന്നത്.

അന്വേഷണം

റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയതിൽനിന്ന് കൂടുതൽ വിശദാംശങ്ങൾ ലഭിച്ചു. ഈ വ്യക്തിയുടെ ചിത്രം മുൻ വർഷങ്ങളിലും ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്ന് വർഷം മുൻപ് നീലിമ ചതുർവേദി എന്ന ഫേസ്ബുക്ക് ഐഡിയിൽനിന്ന് ഇതേ വ്യക്തിയുടെ മറ്റൊരു ചിത്രം യോഗിയുടെ സഹോദരൻ എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തിരുന്നു.

fact check
  
യോഗിആദിത്യനാഥിന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ചു, അദ്ദേഹത്തിന് മൂന്നു സഹോദരന്മാരും മൂന്നു സഹോദരിമാരുമുണ്ട്. മക്കളിൽ രണ്ടാമനാണ് ആദിത്യനാഥ്. മൂത്ത ജ്യേഷ്ഠൻ മാൻവേന്ദ്ര മോഹൻ ചായവിൽപ്പനക്കാരനല്ല, മറ്റ് രണ്ട് സഹോദരന്മാരിൽ ഒരാൾ സൈനികനും മറ്റൊരാൾ മാധ്യമപ്രവർത്തകനുമാണ്.

യോഗി ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിനോട് അനുബന്ധിച്ച് എബിപി ന്യൂസ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി  ഇന്റർവ്യൂ നടത്തിയിരുന്നു. ഇതിൽ മാതാപിതാക്കളും സൈനികനായ സഹോദരൻ ഒഴികെ മറ്റ് സഹോദരന്മാരുണ്ട്. 

@kavita_tewariയുടെ പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങൾ പരിശോധിച്ചതിൽനിന്നു ചായവിൽപ്പനക്കാരനെ സംബന്ധിക്കുന്ന ഒരു കമന്റ് ലഭിച്ചു. ചിത്രത്തിലെ ചായവിൽപ്പനക്കാരൻ ന്യൂഡൽഹിയിലെ മുഖർജി നഗറിലുള്ളതാണെന്നും അയാൾ യോഗിയുടെ സഹോദരനല്ല എന്നും അങ്കിത് പാണ്ഡെയെന്നയാൾ കമന്റ് ചെയ്തിരിക്കുന്നത്.  

fact check

വാസ്തവം

ചിത്രത്തിൽ കാണുന്ന വ്യക്തി യോഗി ആദിത്യനാഥിന്റെ സഹോദരനല്ല എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.  ഇതേ വ്യക്തിയുടെ ഫോട്ടോ യോഗിയുടെ ജ്യേഷ്ഠസഹോദരൻ എന്ന രീതിയിൽ 2017-ലും 2019-ലും പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഇത് വാസ്തവമല്ല, യഥാർത്ഥത്തിൽ  യോഗി ആദിത്യനാഥിന്റ സഹോദരന്മാർ ചിത്രത്തിൽ നൽകിയിരിക്കുന്നവരാണ്.

fact check
യോഗി ആദിത്യനാഥിന്റെ സഹോദരന്മാർ: മാൻവേന്ദ്ര മോഹൻ, ശൈലേന്ദ്ര മോഹൻ, മഹേന്ദ്ര സിങ് ബിഷ്ട്‌

Content Highlights: Yogi Adithyanath's brother a tea seller? | Fact Check