ഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതോടുകൂടി സ്ത്രീസുരക്ഷ സംബന്ധിച്ചു ലോകസമൂഹം വലിയ ആശങ്കയിലാണ്. ഈ പശ്ചാത്തലത്തിലാണ് പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ബലം പ്രയോഗിച്ചു പിടിച്ചു കൊണ്ടുപോകുന്നു എന്ന വിവരണത്തോടു കൂടി ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിരവധി പേര് പങ്കുവെച്ച ഈ വീഡിയോയില്‍ പെണ്‍കുട്ടിയെ പിടിച്ചു കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിക്കുന്ന അമ്മയേയും കാണാന്‍ സാധിക്കും.

വാസ്തവം എന്ത്?

കീഫ്രയിമുകള്‍ ഉപയോഗിച്ചു ഗൂഗിള്‍ റിവേഴ്സ് ഇമേജില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഇതേ വീഡിയോ 2020-ല്‍ നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തി. ചിലര്‍ അഫ്ഗാനിസ്ഥാനില്‍ അന്ന് നടന്ന സംഭവം ആണെന്ന് വിശദീകരിച്ചാണ് വീഡിയോ പങ്കു വെച്ചിട്ടുള്ളത്. 

എന്നാല്‍, പാകിസ്താനിലെ വുമണ്‍ പ്രൊട്ടക്ഷന്‍ സെല്‍ എന്ന എന്‍.ജി.ഒ. ഈ വീഡിയോ 2020 ജൂണ്‍ 18-നു ഷെയര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തി. അവരുടെ വിവരണത്തില്‍, പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖുവാ പ്രവിശ്യയില്‍ നടന്നതാണെന്ന് കണ്ടെത്തി. ബാലവിവാഹവുമായി ബന്ധപ്പെട്ട വിഷയം ആണെന്നും കണ്ടെത്താന്‍ സാധിച്ചു. വുമണ്‍ പ്രൊട്ടക്ഷന്‍ സെല്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യ പോലീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു അംഗീകൃത എന്‍.ജി.ഒ. ആണ്.

വീഡിയോ ലിങ്ക്: https://www.facebook.com/watch/?v=197506908170093

 

കണ്ടെത്തല്‍

ഈ വീഡിയോക്ക് അഫ്ഗാനിസ്ഥാനുമായി ബന്ധമില്ല. 2020-ല്‍ പാകിസ്ഥാനില്‍ നടന്ന ഒരു സംഭമാണ് വീഡിയോയില്‍.

Content Highlights: The video claiming taliban carrying away a girl is true or false?