ന്ത്യൻ സൈന്യത്തെ പരിഹസിച്ചുകൊണ്ട് ട്വിറ്ററിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പാകിസ്താനിൽ നിന്നുള്ള റൌ സൽമാൻ എന്ന ട്വിറ്റർ ഹാൻഡിലിലാണ് ദൃശ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'യുദ്ധത്തിന് വേണ്ടി തയ്യാറാകുന്ന ഇന്ത്യൻ സൈന്യം. ഇവരുടെ പരിശീലനം കണ്ടെങ്കിലും പാകിസ്താന് ബോധം വരണ'മെന്നാണ് പരിഹാസ രൂപേണ സൽമാൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

https://web.archive.org/web/20211017141946/https://twitter.com/rao_raaja/status/1446957779718230023?s=20

മൺകൂജയോട് സമാനമായൊരു പാത്രം തലയിൽവച്ചു നിൽക്കുന്നൊരാളെ ആദ്യം വീഡിയോയിൽ കാണാം. മറ്റൊരാൾ വന്ന് ഇത് കാലുകൊണ്ടടിച്ച് പൊട്ടിക്കാൻ ശ്രമിക്കുന്നു. എന്നാൽ ലക്ഷ്യം കാണുന്നില്ല. തുടർന്ന് സൈനിക യൂണിഫോമിൽ മറ്റൊരാൾ വരികയും ശ്രമിക്കുകയും ചെയ്യുന്നു. പ്രദർശനം കണ്ട് നിരാശരായിരിക്കുന്ന മേലുദ്യോഗസ്ഥരുടെ ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്. ഇന്ത്യൻ സൈന്യത്തിന്റേത് എന്ന തരത്തിൽ പ്രചരിക്കുന്ന ഈ വീഡിയോ 31000-ത്തോളം പേർ ഇതിനകം കണ്ടു. നിരവധിപേർ റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ ദൃശ്യങ്ങളുടെ  ആധികാരികതയാണ് പരിശോധിക്കുന്നത്. 

അന്വേഷണം

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് ഏറെ പഴക്കമുണ്ട്. സൈനിക പരിശീലനമെന്ന് തോന്നിക്കുന്ന രീതിയിലാണ് വീഡിയോ ആരംഭിക്കുന്നത്. മുതിർന്ന ഉദ്യോഗസ്ഥർ വേദിയിലിരുന്ന് പ്രദർശനം കാണുന്നതും 45 സെക്കൻറ് ദൈർഘ്യമുളള വീഡിയോയിലുണ്ട്. വേദിയിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ യൂണിഫോമും, ഔദ്യോഗിക ചിഹ്നങ്ങളും ഇന്ത്യൻ സേനയുടേതിൽനിന്ന് വ്യത്യസ്തമാണ്. 

വീഡിയോയിൽ സൈനികോദ്യോഗസ്ഥർ ഇരിക്കുന്ന വേദിക്ക് സമീപത്തായുള്ള പോഡിയത്തിൽ പേർഷ്യൻ ഭാഷ രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. വേദിയിലിരിക്കുന്നവരുടെ ചിത്രം റിവേഴ്‌സ് ഇമേജ് ചെയ്തതിൽനിന്നു കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഇറാൻ നാവിക സേനയിലെ അന്നത്തെ കമാൻറർ റേർ അഡ്മിറൽ, ഹബീബുല്ല സയ്യാരിയാണിതെന്ന്  കണ്ടെത്തി. അദ്ദേഹത്തിനൊപ്പം വേദി പങ്കിടുന്നത് അതാവുല്ലാ സലേഹിയാണ്. ഇറാൻ സൈനൈത്തിൻറെ കമാൻഡർ ഇൻ ചീഫ് ആയിരുന്നു അദ്ദേഹം. ഉദ്യഗസ്ഥർ ഇറാൻ മുൻ പ്രസിഡൻറ് ഹസ്സൻ റൂഹാനിക്കൊപ്പം നിൽക്കുന്ന ചിത്രവും ലഭിച്ചു.    

army

പ്രസ്തുത വീഡിയോ 2016 മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലഭ്യമായ വിവരം അനുസരിച്ച് ഈ വീഡിയോ ഇൻറർനെറ്റിൽ ആദ്യം പോസ്റ്റ് ചെയ്തതായി കാണുന്നത് 2016 ഡിസംബർ 25-നാണ്.  സൈനിക പ്രദർശനം സംബന്ധിച്ച് അൽ അറേബ്യ എന്ന മാധ്യമത്തിൽ വാർത്തയും നൽകിയിട്ടുണ്ട്.ഇറാൻ സൈനിക പരേഡിൽ സ്‌പെഷ്യൽ സേനാംഗങ്ങൾ നടത്തിയ പ്രകടനമാണിതെന്ന് വാർത്തയിൽ പറയുന്നു. 
https://web.archive.org/web/20211017144224/https://english.alarabiya.net/variety/2016/12/25/Awkward-Iranian-military-parade-mocked-after-failed-stunt 

2017 മുതലങ്ങോട്ട് യൂട്യൂബിലും ഫേസ്ബുക്കിലുമായി വീഡിയോ പലതവണ പോസ്റ്റ് ചെയ്യപ്പെട്ടു. 
https://www.youtube.com/watch?app=desktop&v=x-jKdV9xrhs  
https://www.facebook.com/watch/?v=542261846647007 

അഫ്ഗാൻ ഇന്ത്യ സംയുക്ത സൈനികാഭ്യാസം എന്ന തലക്കെട്ടോടെയും ഇതേ ദൃശ്യങ്ങൾ പ്രചരിച്ചിട്ടുണ്ട്. 
https://m.facebook.com/watch/?v=417656975433244&_rdr 
https://www.facebook.com/watch/?v=354303971823626  

വാസ്തവം

ഇന്ത്യൻ സൈന്യത്തിൻറെ പരിശീലനം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വാസ്തവവിരുദ്ധമാണ്. യഥാർത്ഥത്തിൽ ഇറാൻ സൈന്യത്തിൻറെ സ്‌പെഷ്യൽ ഫോഴ്‌സ് നടത്തിയ പരീശീലന പ്രദർശന ദൃശ്യങ്ങളാണത്. 2016-ലെ ദൃശ്യങ്ങളാണ് ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

Content Highlights: The reality behind the video insulting Indian army | Fact Check