സിൽ ബോംബ് സ്‌ഫോടനം നടത്താനുള്ള ശ്രമത്തിനിടെ രണ്ട് തീവ്രവാദികൾ പിടിയിലായി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. യോഗേഷ് പഷൈൻ എന്ന ഫേസ്ബുക്ക് ഐ.ഡിയിലാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ അമരാവതിയിൽനിന്നുള്ളതാണ് വീഡിയോ എന്നാണ് പോസ്റ്റിൽ പറയുന്നത്. 'പുൽവാമയിൽ സ്‌ഫോടക വസ്തുക്കൾ എവിടെ നിന്നെത്തി എന്ന് ചോദിക്കുന്നവർ ഈ സംഭവത്തിൽ എന്ത് പറയും, മഹാരാഷ്ട്ര ഭരിക്കുന്നത് ശിവസേന, എൻ.സി.പി., കോൺഗ്രസ് സഖ്യ സർക്കാറാണെന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.  
https://www.facebook.com/permalink.php?story_fbid=183972900555908&id=100068295984389

മൂന്നര മിനുറ്റോളം ദൈർഘ്യമുള്ള ദൃശ്യത്തിൽ സൈനികർ ചേർന്ന് രണ്ട് പേരെ ബസിൽനിന്നു പിടികൂടി കൊണ്ടുവരുന്നതായി കാണാം. ഈ ദൃശ്യങ്ങളുടെ ആധികാരികതയാണ് പരിശോധിക്കുന്നത്.

അന്വേഷണം 

ബസ് സ്റ്റാൻറിൽ നിർത്തിയിട്ടിരിക്കുന്ന ബസിന് സമീപത്തായി സൈനികർ തോക്കുമായി നിൽക്കുന്നുണ്ട്. ബഹളങ്ങൾക്കിടെ വലിയ ശബ്ദത്തോടെ പുകച്ചുരുളുകൾ ഉയരുന്നതും കാണാം.  സ്റ്റാൻറിലുളളവരെയൊന്നും അടിയന്തര സാഹചര്യത്തിൽ ഒഴിപ്പിച്ചിട്ടില്ല, പലരും ഇത് നോക്കിനിൽക്കുകയും ചിലർ മൊബൈലിൽ ദിശ്യങ്ങളെടുക്കുന്നുമുണ്ട്. 

സൈനികർ ബസിൽനിന്നു രണ്ടുപേരെ ബന്ദികളാക്കി പുറത്തിറക്കുന്നതാണ് തുടർന്ന് കാണാനാവുക. പുറത്തെത്തിച്ച ശേഷം ഇവരെ മുട്ടുകുത്തി നിർത്തുന്നു. കുട്ടികളും മുതിർന്നവരും ഉൾപ്പടെ നിരവധി പേരാണ് ഇത് കാണാനായി തടിച്ചുകൂടിയത്. ഈയൊരു ഘട്ടത്തിൽ മാത്രമാണ് പോലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് ഏവരോടും അവിടെനിന്നു മാറി നിൽക്കാൻ നിർദേശം നൽകുന്നത്. 

മഹാരാഷ്ട്രയിൽ തീവ്രവാദികൾ പിടിയിലായി എന്ന കുറിപ്പോടെ ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ ഏതാനും പേർ പങ്കുവച്ചിട്ടുണ്ട്. പലരും ഇത് ഷേർ ചെയ്യുകയും ചെയ്തു. 

bus

ഇൻവിഡ് ടൂൾ ഉപയോഗിച്ച് ദൃശ്യങ്ങളുടെ കീ ഫ്രേമുകൾ പരിശോധിച്ചു, റിവേഴ്‌സ് ഇമേജ് പരിശോധിച്ചതിൽ ഈ ദൃശ്യങ്ങൾ മഹാരാഷ്ട്രയിൽനിന്നുള്ളത് തന്നെയാണ്. കൃത്യമായി പറഞ്ഞാൽ അമരാവതി ജില്ലയിലെ  പരാത്വാഡ നഗരത്തിൽനിന്നുള്ള ദൃശ്യമാണ് പ്രചരിക്കപ്പെടുന്നത്. എന്നാൽ, വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വീഡിയോയുടെ പൂർണ്ണ രൂപം സിറ്റി ന്യൂസ് പരാത്വാഡ എന്ന യൂട്യൂബ് ചാനലിൽനിന്ന് ലഭിച്ചു. പന്ത്രണ്ടര മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോയാണ് ഇതിലുള്ളത്. 
https://www.youtube.com/watch?v=Z5eTAukhopo. 

കഴിഞ്ഞ ഒക്ടോബർ 14-നാണ് വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.  സുരക്ഷാ സേനയ്ക്കും പോലീസിനും ഒപ്പം ബോംബ് സ്‌ക്വാഡിനെയും ദൃശ്യങ്ങളിൽ കാണാം. വിശദമായ റിപ്പോർട്ടോട് കൂടിയാണ് യൂട്യൂബ് ചാനലിൽ വാർത്ത നൽകിയിരിക്കുന്നത്. ഇതിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് സുരക്ഷാ സേനയുടെ മോക്ക് ഡ്രിൽ ആണ്. ഈ വീഡിയോയിൽ പ്രസ്തുത സംഭവം സുരക്ഷാ സേനയുടെ മോക്ഡ്രില്ലാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.

bus
 
വാസ്തവം

മഹാരാഷ്ട്രയിൽ തീവ്രവാദികൾ പിടിയിലായി എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ  തെറ്റിദ്ധാരണ പരത്തുന്നതാണ്. സിറ്റി ന്യൂസ് പരാത്വാഡയെന്ന മാധ്യമത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. ഇത് മോക് ഡ്രിൽ ആണെന്ന് വീഡിയോയിൽ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, സുരക്ഷാ സേന നടത്തിയ ഈ മോക്ഡ്രില്ലിന്റെ ദൃശ്യങ്ങളെ വസ്തുതാ വിരുദ്ധ വാദങ്ങളോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

Content Highlights: Terrorists nabbed during Amravati blast attempt? | Fact Check