സ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക വക്താവ് സബീഹുള്ള മുജാഹിദിനെ ആക്ഷേപിച്ച് ട്വിറ്ററിൽ ചിത്രം പ്രചരിക്കുന്നുണ്ട്. നിഗൂഡ വ്യക്തിത്വമുളള സബീഹുള്ള, രഹസ്യജീവിതം നയിക്കുന്നതായാണ് പോസ്റ്റിൽ പറയുന്നത്. തീവ്ര ആശയങ്ങളിലൂടെ താലിബാൻ അഫ്ഗാൻ സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും കവർന്നെടുത്തെന്നും എന്നാൽ ഇതിന് വിപരീതമായ ജീവിതമാണ് സബീഹുളള നയിക്കുന്നതെന്നുമാണ് ചിത്രത്തിൽ കുറിച്ചിരിക്കുന്നത്. ഇയാളുടെ യാഥാർത്ഥ്യമെന്തെന്നും വിദേശ രാജ്യങ്ങളുടെ പിന്തുണ ഇയാൾക്ക് ലഭിക്കുന്നുണ്ടോ എന്നീ ചോദ്യങ്ങളും ഇതിൽ ഉന്നയിക്കുന്നുണ്ട്. 
ഈ ചിത്രത്തിന് പിന്നിലെ വസ്തുതയാണ് പരിശോധിക്കുന്നത്. 

fact check

അന്വേഷണം

സബീഹുള്ളയുടെ ചിത്രവും ഒപ്പം അയാളോട് സാദൃശ്യം തോന്നുന്ന മറ്റൊരാൾ സ്ത്രീകൾക്കൊപ്പം നിൽക്കുന്നതുമാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്. ചിത്രം പരിശോധിച്ചതിൽനിന്ന് ഫേസ്ബുക്കിലും സമാനമായ ചിത്രങ്ങൾ പ്രചരിക്കുന്നതായി കണ്ടെത്തി. ഇതിൽ പറയുന്നത് സബീഹുള്ള ജനിച്ച് വളർന്നത് ലണ്ടനിലാണെന്നാണ്. പതിനെട്ടാം വയസ്സിൽ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയിൽ അംഗമായി. 2014 മുതൽ 2021 വരെ അഫ്ഗാനിലെ ബഗ്രാം എയർപോർട്ടിൽ ഇയാൾ ജോലി ചെയ്തതായും എഫ്.ബി. പോസ്റ്റിൽ പറയുന്നുണ്ട്. 

ചിത്രം വിശദമായി പരിശോധിച്ചതിൽനിന്ന് ഇത് പാകിസ്താനിലെ ചലച്ചിത്രപ്രവർത്തകനായ യാസിർ നവാസ് ബലോച്ച് ആണെന്ന് കണ്ടെത്തി. ചിത്രത്തിൽ കാണുന്ന രണ്ട് സ്ത്രീകളിൽ ഒരാൾ ഇദ്ദേഹത്തിന്റെ ഭാര്യ നിത യാസിർ ആണ്.  അഭിനേത്രിയായിരുന്ന ഇവർ നിലവിൽ ടിവി ഷോകളിൽ അവതാരികയാണ്. നിദയും യാസിറും മകൾക്കൊപ്പമുള്ള ഈ ചിത്രത്തിൽനിന്നുള്ള ഭാഗമാണ് പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നത്. രണ്ടാം ചിത്രത്തിൽ യാസിറിനൊപ്പം ഉള്ളത് പാകിസ്താനിലെ ഗായികയും അഭിനേത്രിയുമായ ജവേരിയ സൗദ് ആണ്.  

വാസ്തവം

അഫ്ഗാനിലെ താലിബാൻ സർക്കാറിന്റെ ഔദ്യോഗിക വക്താവ് സബീഹുള്ള മുജാഹിദിന്റെതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. പാക് ചലച്ചിത്ര പ്രവർത്തകൻ യാസിർ നവാസ് ബലോച്ചിന്റെ ചിത്രങ്ങളാണ് സബൂഹുള്ളയുടേതെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നത്. 

Content Highlights: Taliban spokesperson Sabihulla Mujahid is an agent of ISI? | Fact Check