ഴിഞ്ഞ ചില ദിവസങ്ങളായി വാട്‌സാപ്പില്‍ ലണ്ടന്‍ മെട്രോയില്‍  നടന്ന വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍  വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയില്‍ മെട്രോയിലെ ഒരു യാത്രികന്‍, സഹയാത്രികരായ ചില ആഫ്രിക്കന്‍ വംശജരെ അധിക്ഷേപിക്കുകയും, നിങ്ങള്‍  തിരിച്ചുപോകണം എന്ന് പറയുകയും ചെയുന്നു. ബില്ലി സ്റ്റീല്‍  എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍, അധിക്ഷേപം നടത്തിയതിനെ ചോദ്യം ചെയ്ത മറ്റു യാത്രികരുമായും വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നതും വീഡിയോയില്‍ കാണാം. നിങ്ങള്‍ കറുത്തവരാണെന്നും എല്ലാവരും തിരിച്ചുപോകണമെന്നും  ഇയാള്‍ സഹയാത്രികരായ ആഫ്രിക്കന്‍ വംശജരോട്  ആക്രോശിക്കുന്നതും വിഡിയോയില്‍ കാണാം. 

വീഡിയോ അവസാനിക്കുന്നത് ആഫ്രിക്കന്‍ വംശജര്‍ ഇതിനെതിരെ പ്രതീകരിക്കുകയും അയാളെ ഇടിച്ചു വീഴ്ത്തുന്നതിലുമാണ്. ബോധരഹിതനായി കിടക്കുന്ന ബില്ലി സ്റ്റീലിനോട് ഇയാള്‍ അത് അര്‍ഹിക്കുന്നു എന്ന് സ്ത്രീകള്‍ ഉള്‍പ്പെടയുള്ള സഹയാത്രികര്‍ പറയുന്നതും വിഡിയോയില്‍ ഉണ്ട്. എന്നാല്‍ വീഡിയോയുടെ ക്യാപ്ഷന്‍ ഇങ്ങനെയാണ്: ''ലണ്ടന്‍ മെട്രോയില്‍ വംശീയ അധിക്ഷേപം, കറുത്ത വര്‍ഗക്കാരന്റെ കൈ കൊണ്ട് യുവാവിന് ദാരുണാന്ത്യം.''

factcheckഇന്‍വിഡ് കീ ഫ്രെയിംസ് സെര്‍ച്ച് ഉപയോഗിച്ചുള്ള തിരച്ചിലില്‍ പ്രസ്തുത സംഭവം റിപ്പോര്‍ട്ട്  ചെയ്ത ബ്രിട്ടീഷ് വാര്‍ത്ത മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ കണ്ടെത്തി. 2020 ഓഗസ്റ്റ് 17-നാണ്‌ സംഭവം. അവയില്‍ ചിലതു പബ്ലിഷ് ചെയ്ത റിപോര്‍ട്ടുകള്‍ ഇവയാണ്: 

ബ്രിട്ടീഷ് ടാബ്ലോയിഡ് പത്രമായ ഡെയിലി മെയിലിന്റെ ഓണ്‍ലൈന്‍ പതിപ്പായ ഡെയിലി മെയില്‍ ഓണ്‍ലൈനിന്റെ റിപ്പോര്‍ട്ട് പ്രകാരം ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് മെട്രോയിലാണ് ഇത് സംഭവിച്ചത്. 2020  ഓഗസ്റ്റ് 17-ന് മെയില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധികരിച്ച സ്റ്റോറി ഇങ്ങനെ: ''യാത്രക്കാരുടെ തല്ലുകൊണ്ട് ബോധം പോയ ട്യൂബ് ട്രെയിനിലെ വംശവെറിയന്നെ  തിരിച്ചറിഞ്ഞു.''

daily mail newsവാര്‍ത്തയുടെ ലിങ്ക്: 
https://www.dailymail.co.uk/news/article-8635289/Tube-racist-unmasked-White-man-knocked-punch.html

അതോടൊപ്പം മൂന്ന് ദിവസം കഴിഞ്ഞ്  2020 ഓഗസ്റ്റ് 20-ന് ഡെയിലി മെയില്‍ ഓണ്‍ലൈന്‍ പ്രസിദ്ധികരിച്ച സ്റ്റോറി ഇതായിരുന്നു: ''വര്‍ണ്ണവെറിയനായ ട്യൂബ് ട്രെയിന്‍ യാത്രികന്‍ താന്‍ ആക്ഷേപിച്ച ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ബ്രിട്ടീഷ് പോലീസ് അന്വേഷണവുമായി മുന്നോട്ട്.''

News Cuttingsവാര്‍ത്തയുടെ ലിങ്ക്: https://www.dailymail.co.uk/news/article-8647209/Police-say-probe-one-punch-knock-racist-Tube-passenger-continue.html

മറ്റൊരു ഓണ്‍ലൈന്‍ ബ്രിട്ടീഷ് പോര്‍ട്ടല്‍ ആയ 'ദി സണ്‍' 2020 ഓഗസ്റ്റ് 20-ന് ട്യൂബ് ട്രെയിനില്‍ വംശീയ അധിക്ഷേപം നടത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു. 'സണി'ന്റെ വാര്‍ത്ത പ്രകാരം 'പ്രതി'  ദക്ഷിണ ലണ്ടനിലെ ധനികനായ ഒരു ബഹുനില കെട്ടിട ഉടമയുടെ മകനാണ്. 

വാര്‍ത്തയുടെ ലിങ്ക്:
https://www.thesun.co.uk/news/12446750/tube-racist-unmasked/

വാസ്തവം: ലണ്ടന്‍ ട്യൂബ് ട്രെയിനില്‍ വംശീയ അധിക്ഷേപം നടത്തിയ ബ്രിട്ടീഷ് വംശജന്‍ ആക്രമിക്കപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തെങ്കിലും അയാള്‍ ഇപ്പോള്‍ സുരക്ഷിതനാണ്. ഇയാള്‍  ട്വിറ്ററില്‍ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടു.

അതോടൊപ്പം ബില്ലി സ്റ്റീലിന്റെ കുടുംബപശ്ചാത്തലവും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി. അയാള്‍ ലണ്ടനിലെ എസ് & എസ് സ്റ്റീല്‍ ഫിക്‌സിങ് ലിമിറ്റഡ് കമ്പനിയുടെ ഉടമകളായ ഷോണ്‍, ടോണി ലൂയിസ് സ്റ്റീല്‍ എന്നിവരുടെ മകനാണെന്നും ലണ്ടനിലെ ട്വിറ്ററില്‍ ഉപയോക്താക്കള്‍ അവകാശപ്പെടുന്നു. 

മറ്റൊരു ബ്രിട്ടീഷ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആയ കെന്റ് ലൈവിന്റെ റിപ്പോര്‍ട്ട് പ്രകാരം മകന്റെ നില ഗുരുതരമാന്നെന്നും വേണ്ട ചികിത്സ നല്‍കുമെന്നും ബില്ലി സ്റ്റീലിന്റെ 'അമ്മ' ടോണി ലൂയിസ് സ്റ്റീല്‍ പറഞ്ഞു. അതിനാല്‍  അയാള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചു എന്ന വാട്‌സാപ്പ് ഫോര്‍വേഡ് വസ്തുതാവിരുദ്ധമാണ്.  

Content Highlights: racial attack on london metro young man death fake news reality